വാഴക്കാട് : യുവജന ദിനത്തിൽ എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ യുവജന പ്രതിനിധികൾക്കും ക്ലബ്ബുകൾക്കും കത്തെഴുതി. ലഹരി, ഫാസ്റ്റ് ഫുഡ്, മൊബൈൽ അഡിക്ഷൻ എന്നിവക്കെതിരെയുള്ള പ്രവർത്തനങ്ങൾ ക്ലബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണം എന്നാണ് കത്തിൽ അറിയിച്ചിട്ടുള്ളത്.ലഹരിക്കെതിരെ സ്കൂളിൽ നടന്നു വരുന്ന ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത എന്ന ക്യാമ്പയിനിന് പിന്തുണയും സഹായ സഹകരണങ്ങളും നൽകണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.ആദ്യ അഭ്യർത്ഥന സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റും വാഴക്കാട് പഞ്ചായത്ത് ഭരണ സമിതി അംഗവുമായ മുസ്തഫ വാഴക്കാടിന് സ്കൂൾ ലീഡർ മുഹമ്മദ് സാദിഖ് കൈമാറി. യുവ ജന പ്രതിനിധികളായ ശുബിൽ, മുനീർ എന്നിവർക്കും,യുവജന ക്ലബ്ബുകൾ ആയ ജിഗ്ര, പ്രിയ,ട്രാസ് വാലില്ലാപ്പുഴ,സിസ്കോ ചീനി ബസാർ, യുണൈറ്റഡ് എഫ് സി പരപ്പത്ത് എന്നിവയുടെ പ്രസിഡന്റുമാർക്കും കത്തുകൾ കൈമാറി. ഡെപ്യൂട്ടി ലീഡർ ഷെസ മെഹറിൻ,ജനറൽ ക്യാപ്റ്റൻ നസൽ മുഹമ്മദ്,ഇ ദേവിക, അരുൺ കൃഷ്ണ,വി നജ ഫാത്തിമ,കെ കെ ഹാഷിം, വി ഫർസാന എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്, വി പി സജ്‌ന തുടങ്ങിയവർ പങ്കെടുത്തു.




