27.8 C
Kerala
Thursday, April 30, 2026

ഡിസ്ട്രിക് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു RTO ഓഫീസ് മാർച്ച് ; സ്വകാര്യ ബസ് തൊഴിലാളികൾക്ക് ഫെയർ വേജസ് വർദ്ധിപ്പിക്കുക

Must read

മലപ്പുറം: സ്വകാര്യ ബസ്‌ മേഖലയിലെ ജീവനക്കാർക്ക് സർക്കാർ അംഗീകരിച്ച വേതന വ്യവസ്ഥയായ ഫെയർ വേജസ് വർദ്ധിപ്പിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡിസ്ട്രിക് ബസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാകമ്മറ്റി RTO ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

ഇപ്പോൾ ഉടമകൾ നൽകുന്ന കമ്മീഷൻ ബത്ത സമ്പ്രദായം സ്വകാര്യ ബസ് വ്യവസായ മേഖലയിൽ മത്സര ഓട്ടമടക്കമുള്ള അരാചകത്വം സൃഷ്ടിച്ചുവരികയാണ്.ഇതവസാനിപ്പിക്കാൻ സർക്കാർ നിശ്ചയിച്ച ഫെയർ വേജസ് നടപ്പിലാക്കിയേ പറ്റൂ.

 

ഫെയർ വേജസ് നൽകാനുള്ള ബസ് ഉടമകളുടെ വിമുഖത അവസാനിപ്പിക്കണം.ഉടമകൾ നങ്ങളുടെ ബന്ധുക്കളുടെ പേരിലാണ് ക്ഷേമനിധി അടവാക്കുന്നത് എന്നതിനാൽ യഥാർത്ഥ തൊഴിലാളിക്ക് യാതൊരു ആനുകൂല്യവും ലഭിക്കാത്ത സാഹചര്യവുമാണ് നിലവിലുള്ളത്.

 

ഫെയർ വേജസ് നടപ്പിലാക്കിയാൽ യഥാർത്ഥ തൊഴിലാളിക്കു തന്നെ ആനുകൂല്യങ്ങൾ ലഭ്യമാകും.

 

സമരം CITU ജില്ലാ സെക്രട്ടറി അഡ്വ.കെ ഫിറോസ് ബാബു ഉൽഘാടനം ചെയ്തു.അനിൽ കറുപ്പത്ത് അദ്ധ്യക്ഷനായി,കെ.ജാഫർ സ്വാഗതവും കെ.സിറാജ് നന്ദിയും പറഞ്ഞു.

 

മാടാല മുഹമ്മദലി,ശിവൻ കൊണ്ടോട്ടി,ഹംസ,മഹ്റൂഫ് വാഴക്കാട് എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article