27.8 C
Kerala
Thursday, April 30, 2026

പെരുവയൽ സേവ നിധി ലിമിറ്റഡ് ഫിനാൻഷ്യൽ കമ്പനിയുടെ നാലാമത് വാർഷികാഘോഷം സംഘടിപ്പിച്ചു

Must read

പെരുവയൽ സേവാസമിതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള പെരുവയൽ സേവാ നിധി ലിമിറ്റഡ് ഫിനാൻഷ്യൽ കമ്പനിയുടെ നാലാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.ശ്രമതി. ഇന്ദിരാ നാരായണൻ നായർ ഭദ്രദീപം തെളിയിച്ച്,കുമാരി അന്നദ അനിലിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പെരുവയൽ സേവാസമിതി ഫൗണ്ടേഷൻ പ്രസിഡണ്ട് ശ്രീ. സുരേഷ് മീനാസദനം അധ്യക്ഷത വഹിച്ചു.

ശ്രീമതി. ധന്യശ്രീ (അസിസ്റ്റന്റ് മാനേജർ ഫിനാൻസ്) സ്വാഗതം ആശംസിച്ചു. സെന്റ്സേവിയേഴ്സ് ചർച്ച് വികാരിയും, സെന്റ് സേവിയേഴ്സ് സ്കൂൾ മാനേജരുമായ ഫാദർ ക്ലാർക്സൺ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.സുബിത തോട്ടഞ്ചേരി, വാർഡ് മെമ്പർ ശ്രീമതി. ബുഷ്‌റ, Dr. ബിന്ദു, അഡ്വക്കേറ്റ്. അബ്രഹാം കൊള്ളിനാൽ ( എബ്രഹാം കൊള്ളിനാൽ & അസോസിയേറ്റ്സ് ) ശ്രീ. ശശിരാജ് ( സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ ) ശ്രീ. ഷാനവാസ് കണ്ണഞ്ചേരി ( അസോസിയേറ്റ് ഡയറക്ടർ) എന്നിവർ ആശംസകൾ നേർന്നു.

സാമ്പത്തിക വ്യാപാര രംഗത്ത് കഴിഞ്ഞ 21വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന ഞങ്ങൾ ഈ സുദിനം ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. ഫിനാൻഷ്യൽ ബിസിനസ് രംഗത്തു പൂർണ്ണ ജാഗ്രതയോടെ, വളരെ സുതാര്യമായി കുറ്റമറ്റ രീതിയിലാണ് പെരുവയൽ സേവാനിധി ലിമിറ്റഡിന്റെ പ്രവർത്തനം.

ഉറച്ച സാമ്പത്തിക അടിത്തറയുമായി പ്രയാണം ചെയ്യുന്ന പ്രസ്ഥാനത്തോടൊപ്പം ഒട്ടും ആശങ്കയില്ലാതെ ഈ ജൈത്രയാത്രയിൽ പങ്കാളികളായി ഞങ്ങളോടൊപ്പം ചേർന്നുനിൽക്കുന്ന മാന്യ ഇടപാടുകാർ, നിക്ഷേപകർ അഭ്യുദയകാംക്ഷികൾ, സ്ഥാപനത്തിലെ ജീവനക്കാർ, ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങളെയും ഈ അവസരത്തിൽ അഭിവാദ്യചെയ്യുന്നു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article