27.8 C
Kerala
Thursday, April 30, 2026

എളമരം ബി ടി എം ഒ യു പി സ്കൂളിൽ ആദരവും എഴുത്തു പാത പ്രകാശനവും ചെയ്തു.

Must read

എളമരം :വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ പി ടി എ, എം പി ടി എ അംഗങ്ങളെ ബി ടി എം ഒ യു പി സ്കൂൾ ആദരിച്ചു.വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ എം പി ടി എ പ്രസിഡന്റ്‌ ആരിഫ കണ്ടാം തൊടി,പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ മാനേജർ കെ വി മുഹമ്മദ്‌,പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ്‌ മുസ്തഫ വാഴക്കാട് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.മലയാളം, ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിനായി കുട്ടികൾക്കായി തയ്യാറാക്കിയ വർക് ബുക്ക്‌ ‘എഴുത്തു പാത’ പ്രകാശനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ‌ നിർവ്വഹിച്ചു.സീസൺ വാച്ച് ട്രീ ഫെസ്റ്റിവൽ മത്സരത്തിൽ ദേശീയ തലത്തിൽ ബി ടി എം ഒ യു പി സ്കൂൾ മൂന്നാം സ്ഥാനം നേടിയിരുന്നു. ഇതിന് നേതൃത്വം നൽകിയ സീഡ് കോ-ഓർഡിനേറ്റർ സജ്‌ന വി പി, മലപ്പുറം ജില്ലയിൽ മികച്ച സീഡ് റിപ്പോട്ടർ ആയി തെരെഞ്ഞെടുക്കപ്പെട്ട ഇ ദേവിക എന്നിവർക്കുള്ള പുരസ്കാര സമർപ്പണവും ചടങ്ങിൽ നടന്നു .

ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ ശ്രീദാസ് വെട്ടത്തൂർ അധ്യക്ഷനായി. എം പി ടി എ വൈസ് പ്രസിഡന്റ്‌ അജിത. ഇ, മഹമൂദ് ജലാലി തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article