23.8 C
Kerala
Monday, June 15, 2026

വാഴക്കാട് പഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു

Must read

വാഴക്കാട്: ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെയാണ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരെ തെരഞ്ഞെടുത്തത്. മുസ്ലിംലീഗിലെ സി.ഇ മുംതാസ് ബീഗമാണ് വികസന സ്ഥിരം സമിതി അധ്യക്ഷ. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി കോൺഗ്രസിലെ മുസ്ഥഫ വാഴക്കാടിനെയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി കോൺഗ്രസിലെ തന്നെ പുഷ്പ എം നെയുമാണ് തിരഞ്ഞെടുത്തത്.

രണ്ടാം വാർഡ് ഊർക്കടവ് നിന്നും വിജയിച്ചാണ് മുംതാസ് ബീഗം ഭരണസമിതിയിലെത്തിയത്. മുസ്തഫ വാഴക്കാട് അഞ്ചാം വാർഡിൽ നിന്നും പുഷ്പ 15-ാം വാർഡ് ചെറുവായൂരിൽ നിന്നുമാണ് വിജയിച്ചത്.

തിരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്ത് പരിസരത്ത് അനുമോദന യോഗവും നടന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article