അനന്തായൂർ: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി അനന്തായൂർ ആവേശം 2026 ആഘോഷ പരിപാടി സംഘടിപ്പിച്ചു.

വിവിധ കലാപരിപാടികൾ,കാലമേള, ഡിജെ തുടങ്ങിയ പരിപാടികളോടെ പുതുവർഷത്തെ വരവേറ്റു അനന്തായൂർ നിവാസികൾ.

വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വാർഡ് മെമ്പർ മീനങ്ങോട്ട് നാരായണൻ ആവേശം 2026 ഉദ്ഘാടന നിർവഹിച്ചു.സുനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എം പി ശ്രീജേഷ് അധ്യക്ഷത വഹിച്ചു.

എം ശ്രീനിവാസൻ,ഷിബു,രവീന്ദ്രൻ മാസ്റ്റർ ,ആസിഫ്,ഗിരീഷ് ചോലയിൽ,തുടങ്ങിയത് ആശംസകൾ അറിയിച്ചു സംസാരിച്ചു. നാട്ടിലെ വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ ആദരിച്ചു.വേണു നന്ദി രേഖപെടുത്തി.




