27.8 C
Kerala
Thursday, April 30, 2026

പുസ്തക വീട്; 1000 വിദ്യാർത്ഥി വീടുകളിൽ ലൈബ്രറി പദ്ധതിയുമായി ഇഎംഇഎ സ്കൂൾ

Must read

കൊണ്ടോട്ടി ; സമ്പന്നമായ വായനാ സംസ്‌കാരം വീണ്ടെടുക്കാന്‍ ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പീക്ക് ഈസി ,മോട്ടിവേഷൻ പെപ് ടോക്ക് എന്നീ ക്ലബിന്റെ നേതൃത്വത്തിൽ
പുസ്തക വീട് പദ്ധതിക്ക് തുടക്കമായി. സ്കൂൾ വിദ്യാർത്ഥിനി ഇൽഫയുടെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്.ഉദ്ഘാടനം ചെയ്തു.

ദുബായിലെ മെട്രോപൊളിറ്റൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയും കലാ പ്രതിഭയുമായ ഒലീവിയ ഓടക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. വര്‍ത്തമാനകാലത്ത് വിജ്ഞാനം വിദ്യാർത്ഥികളിൽ സാമൂഹ്യമാറ്റത്തിന് എന്ന സന്ദേശവുമായിട്ടാണ് സ്കൂൾ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്കൂളിൽ പഠിക്കുന്ന 500 വിദ്യാർത്ഥികളുടെ വീടുകളിലും ,വെക്കേഷൻ സമയങ്ങളിൽ ബാക്കിയുള്ള 500 വിദ്യാർത്ഥി വീടുകളിലുമായി പുസ്തക വീട് പദ്ധതി പൂർത്ഥികരിക്കുക.തുടർന്ന് സ്കൂൾ ഏറ്റെടുത്ത ചെമ്മല പറബ് ഗ്രാമത്തിലും, സ്കൂൾ ആദ്യപകരുടെ വീടുകളിലും,പൂർവ്വ വിദ്യാർത്ഥികളുടെ വീടുകളിലും പദ്ധതി നടപ്പിലാക്കും.

പദ്ധതിയുടെ മൂന്നാം ഘട്ടമായി വായനയെ പോത്സാഹിപ്പിക്കുന്ന വിത്യസ്ത പരിപാടി കളും, , ക്ലാസ്സ് മാഗസിൻ, ,വിവിധ മത്സരങ്ങൾ ,രക്ഷിതാക്കൾക്കും ,കുട്ടികൾക്കും സംഘടിപ്പിക്കുകയും
വിജയികൾക്ക് സമ്മാനം,സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും. നൽകും. നേരത്തെ വായനാ ദിനത്തിൽ തുടക്കം കുറിച്ച അക്ഷര പച്ച പദ്ധതിയിലൂടെ ,പ്രസദാനം കുട്ടികളുടെ പുസ്തകം പുറത്തിറക്കൽ, ക്ലാസ്സ് ലൈബ്രറി,പുസ്തക ശേഖരം ,പുസ്‌തക ചർച്ച ,എന്നീ പദ്ധതിയും നടപ്പിലാക്കിയിരുന്നു.

പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ ,ജുമാന കെ,മുർഷിദ, അനന്യ.നിവേദിയ യു.കെ, ,ഇൽഫ.സി,അഭിഷ കെ.കെ,നോഷി. കെ,നിവേദിയ കെ.കെ ,മുഹമ്മദ് മുനവ്വിർ,ഫാത്തിമാ ഹനീയ. കെ.പി മഹേഷ്.കെ എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article