29.2 C
Kerala
Monday, June 15, 2026

വാഴക്കാട് പഞ്ചായത്ത് ഭരണം ഇനിയും യുഡിഎഫിന് ഏൽപ്പിച്ചാൽ നഷ്ടം ജനങ്ങൾക്ക്: എം സ്വരാജ്

Must read

വാഴക്കാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് റാലി സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉൽഘാടനം ചെയ്തു. പൊതുസമ്മേളനം വി രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. വാലില്ലാപുഴയിൽ നിന്ന് ആരംഭിച്ച റാലി വാഴക്കാട് ബസ് സ്റ്റാൻ്റിൽ സമാപിച്ചു.

oppo_2

സി പി ഐ നേതാവ് കെ കെ സമദ്, ഐ എൻ എൽ നേതാവ് സി പി അബ്ദുൽ വഹാബ്, സി പി ഐ എം ഏരിയ സെക്രട്ടറി പികെ മോഹൻദാസ്, ടി ഫൈസൻ ,പനക്കൻ കുഞ്ഞഹമ്മദ് അബ്ദുൽ അലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

വാഴക്കാട് ഗ്രാമ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന 22 ഇടത് പക്ഷ സ്ഥാനാർത്ഥികൾ, ബ്ലോക്ക് ഡിവിഷനിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷനിൽ മൽസരിക്കുന്ന എൻ പ്രമോദ് ദാസ് തുടങ്ങിയവർ വോട്ട് അഭ്യാർത്ഥിച്ച് സംസാരിച്ചു.

oppo_2
- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article