27.8 C
Kerala
Thursday, April 30, 2026

പുളിക്കൽ മദീനത്തുൽ ഉലും അറമ്പിക് കോളേജിൽ ത്രിദിന പാത്ത് വേ സോഷ്യൽ വെൽനസ് പ്രോഗ്രാം സമാപിച്ചു.

Must read

പുളിക്കൽ :കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ, വേങ്ങര ആസ്ഥാനമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് കൊളപ്പുറവുമായി സഹകരിച്ചു പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് സംഘടിപ്പിച്ച ത്രിദിന സോഷ്യൽ വെൽനെസ് പ്രോഗ്രാം സമാപിച്ചു. സമാപന സംഗമവും സർട്ടിഫിക്കറ്റ് വിതരണവും പുളിക്കൽ കവാകിബുന്നയ്യിറ സംഘം സെക്രട്ടറി പി പി അബ്ദുൽ ഖാലിഖ് സാഹിബ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് വുമൺ ഡെവലൊപ്മെന്റ് സെൽ കോർഡിനേറ്റർ ഡോ. സഫീന അത്തിയോട്ടു കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

“വിജയകരമായ ദാമ്പത്യത്തിന്റെ ലളിത മാർഗ്ഗങ്ങൾ, ദമ്പതികൾക്കുള്ള ഫലപ്രദമായ ആശയവിനിമയ വൈദഗ്ധ്യങ്ങൾ’ ‘ആരോഗ്യകരമായ ഓൺലൈൻ ആശയവിനിമയങ്ങൾ’, നിയമങ്ങളുടെയും സംഘർഷ പരിഹാര സാങ്കേതിക വിദ്യകളുടെയും ഫലപ്രദമായ മാനേജ്മെന്റ്, ശിശുക്കളും കൗമാരക്കാരും, രക്ഷാകർതൃത്വ വൈദഗ്ധ്യവും, വിവാഹത്തിന്റെ നിയമപരവും സാമൂഹ്യവുമായ വശങ്ങൾ , കുടുംബ ബജറ്റിംഗ് തുടങ്ങി വൈവിധ്യമാർന്ന ആറു സെഷനുകളിൽ സർക്കാരിന്റെ കീഴിലുള്ള വിദഗ്ദ്ധ പരിശീലകർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ കോളേജ് വിമൺ ഡെവലപ്മെന്റ് സെൽ അംഗം ഹഫ്സത് ഉടുമ്പ്ര സ്വാഗത ഭാഷണം നടത്തി . മഞ്ചേരി കോടതിയിലെ അഭിഭാഷകരായ അഡ്വ . സജീവ് , അഡ്വ . ജോയ്, ഡോ. ടി പി മുഅതസിം ബില്ല , അഹമ്മദ് ബഷീർ തോട്ടത്തിൽ , അഫ്സൽ എം ടി , സഹൽ കെ, റഹീബ് തോട്ടത്തിൽ , അൻഷിദ് ഷാൻ , ഫാത്തിമ ഫിദ. ഇ പി എന്നിവർ സംസാരിച്ചു .

പുതുതലമുറയിൽ വർദ്ധിച്ചുവരുന്ന പരസ്പര കാലുഷ്യവും അശാന്തിയും വികലമായ ചിന്താഗതികളും വിവേക ശൂന്യമായ തീരുമാനങ്ങളും ഫലപ്രദമായി പരിഹരിക്കുന്നതിന് മാർഗ്ഗനിർദേശം നൽകുക എന്ന ലക്ഷ്യത്തിൽ നടന്ന

പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സാക്ഷ്യപത്രങ്ങളുടെ വിതരണവും പി പി അബ്ദുൽ ഖാലിഖ് സാഹിബ് നിർവഹിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article