23.8 C
Kerala
Thursday, April 30, 2026

വെട്ടത്തൂർ ജി എൽ പി സ്കൂളിൽ വിജയാരവം വർണ്ണാഭമായി

Must read

എടവണ്ണപ്പാറ :ഗവൺമെൻറ് എൽ പി സ്കൂൾ വെട്ടത്തൂർ 2024 -25 അധ്യായന വർഷം എൽ എസ് എസ് നേടിയ 19 പ്രതിഭകളെയും അവരുടെ രക്ഷിതാക്കളെയും വിവിധ മേളകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിക്കുന്ന വിജയാരവം പരിപാടി ബാൻഡ് വാദ്യങ്ങൾ, ഒപ്പന , ദഫ് മുട്ട് , തിരുവാതിര,കോൽക്കളിസ്റ്റിക് ഷോ തുടങ്ങിയവയുടെ അകമ്പടിയോടെ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.

സ്കൂളിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് കൊണ്ടോട്ടി ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ ഡോ : സി വി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബിപിസി ശ്രീ അനീഷ് കുമാർ മുഖ്യാതിഥിയായി.ഹെഡ്മാസ്റ്റർ എം ടി സുരേഷ് സ്വാഗതവും പിടിഎ പ്രസിഡണ്ട് അബ്ദുൽ ഷുക്കൂർ അധ്യക്ഷതയും വഹിച്ചു. എസ് എം സി ചെയർമാൻ രാഗേഷ് , എം ടി എ പ്രസിഡണ്ട് റംല,

പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഹമീദ് എം, പ്രജീഷ് പി, മുജീബ് ഇ ടി, രാമചന്ദ്രൻ പ്രണാശ്ശേരി iവിവിധ രാഷ്ട്രീയ പ്രതിനിധികളായ ബാപ്പു കുന്നത്തൊടി ബാലസുബ്രഹ്മണ്യൻ താമരപറമ്പിൽ, പുഷ്പൻ പുളിയുള്ള കണ്ടി ,രാജൻ പുളിയുള്ള കണ്ടി, അബ്ദുൽ കരീം പള്ളിയാളി, അബ്ദുൽ മജീദ് എറക്കോട്ടിൽ, പടിഞ്ഞാറെതൊടി അഖിൽ, കെ അശ്റഫ് മാസ്റ്റർ അഖില ,റസുഹ, രതീഷ് കുമാർ സി ആർ സി കോർഡിനേറ്റർ തുടങ്ങിയവർ എൽഎസ്എസ് പ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകി ആശംസകൾ അറിയിച്ചു സംസാരിച്ചു.സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന പ്രഭാത കഞ്ഞിയിലേക്ക് ക്യാഷ് പുഞ്ചിരി ക്ലബ്ബ് ഭാരവാഹികൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർക്ക് കൈമാറി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article