വാഴക്കാട് : കെ ടെറ്റ് – അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുക.ആർ ടി ഇ ആക്റ്റ് നിലവിൽ വരുന്നതിനു മുമ്പ് സർവ്വീസിൽ വന്ന അധ്യാപകർക്ക് കെ ടെറ്റ് നിർബർന്ധമാക്കിയ കോടതി വിധി മറികടക്കുന്നതിന് കേന്ദ്ര സർക്കാർ നിയമ ഭേദഗതി കൊണ്ടു വരണമെന്ന് കെ എസ് ടി എ കൊണ്ടോട്ടി ഉപജില്ല 35-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

വാഴക്കാട് ജി എച്ച് എസ് സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം കെ എൻ സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് മൈമൂന ടി അധ്യക്ഷത വഹിച്ചു. ചന്ദ്രദാസൻ കെ രക്തസാക്ഷി പ്രമേയവും കൃഷ്ണൻ കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല ജോയിൻ്റ് സെക്രട്ടറി സി ഹരിദാസൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സബ്ജില്ല സെക്രട്ടറി സി എം സലിം പ്രവർത്തന റിപ്പോർട്ടും ട്രഷറർ മിധുൻ രാജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
എൻ പ്രമോദ് ദാസ്, എം പി അബ്ദുൽ അലി, ഡോ എ പി ഫയാസ്, ജില്ല വൈസ് പ്രസിഡൻ്റ് എം പ്രഹ്ളാദ് കുമാർ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ശശികുമാർ, ടി വി ഗോപാലകൃഷ്ണൻ, വി ബിന്ദു, വി നിഷാദ് പ്രസംഗിച്ചു. എ പി മോഹൻദാസ് സ്വാഗതവും സി എം സലീം നന്ദിയും പറഞ്ഞു. വാഴക്കാട് ചീനി ബസാറിൽ നടന്ന പൊതുയോഗം സി ഐ ടി യു ജില്ല സെക്രട്ടറി അഡ്വ യു സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് : ടി മൈമൂന, സെക്രട്ടറി : സി എം സലീം, ട്രഷറർ : മിധുൻ രാജ്




