ദോഹ: വാഖ് സംഘടിപ്പിച്ച ഈസക്ക മെമ്മോറിയൽ വാഖ് റി യാദ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ കരുത്തരായ MATES ഖത്തറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ORBIT FC ജേതാക്കളായി.
ദോഹയിലെ ജെംസ് സൂകൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടൂർണമെൻ്റിൽ 14 ടീമുകൾ മാറ്റുരച്ചു. കാണികളുടെ പങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ടൂർണ്ണമെൻ്റ് വളരെ ഗംഭീരമായി.
ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് EP അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ദോഹയിലെ കായിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ചടങ്ങിൽ വാഖ് പ്രസിഡൻ്റ് അക്ബർ TP അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ICBF പ്രസിഡന്റ് ഷാൻവാസ് ബാവ, ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സിദ്ധിഖ് പുറായിൽ, സെക്രട്ടറി K.V ബോബൻ, DOM ഖത്തർ സ്ഥാപക പ്രസിഡൻൻ്റ് മഷ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡൻ്റ് CT സിദ്ധീഖ്, സെക്രട്ടറി സാബിഖ്, തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

സെക്രട്ടറി ഷാജഹാൻ TK സ്വാഗതവും , ഷമീർ മണ്ണറോട്ട് നന്ദിയും പറഞ്ഞ ഉത്ഘാടന വേദിയിൽ ദോഹയിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ കാൽപന്ത് കളിയുടെ ഉന്നമനത്തിനായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോൾ പ്രൊമോട്ടർമാരായ അബ്ബാസ് ഊട്ടി, നിസ്താർ പട്ടേൽ, ബഷീർ.J.M, ദോഹ അലി, അഷ്‌റഫ് ഫ്രൈഡേ, ഹസ്സൻ ചാലാട്, സലീം മേറ്റ്സ്, എന്നിവരെ അനുമോദിച്ചു.

ശിശു ദിനത്തിൻ്റെ ഭാഗമായി ഉദ്ഘാടന മത്സരത്തിൽ കളിക്കാരുമായി പരിചയപ്പെടാൻ സ്നേഹത്തിൻ്റെയും നിഷ്കളങ്കതയുടെയും റോസാപ്പൂക്കളുമായി വാഖിൻ്റെ കുട്ടികൾ ഗ്രൗണ്ടിലേക്കെത്തിയത് വാത്സല്യവും കൗതുകവും നിറഞ്ഞ കാഴ്ചയായിരുന്നു.
വിവിധ മത്സരങ്ങളിൽ മുൻ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് KMA റഹ്മാൻ, റിയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഷഫീഖ്, ഇസാകയുടെ മരുമകൻ ആസാദ്, മാത്യു തോമസ്, jonson& jonson സാരഥി മണി, കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, Dom ഖത്തർ സെക്രട്ടറി മൂസ താനൂർ അസീസ് പുറായിൽ ഡോ:ലിയാക്കതലി എന്നിവർ കളിക്കാരുമായി പരിചയപെട്ടു.

ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ ടൂർണ്ണമൻ്റ് ജേതാക്കളായ ORBIT FC ക്ക് ഇന്ത്യൻ സ്പോർട്സ് സെൻ്റർ ജനറൽ സെക്രട്ടറി ഹംസ യൂസുഫ് ട്രോഫി കൈമാറി
ടൂർണ്ണമെൻ്റ് കമ്മിറ്റി ജനറൽ കൺവീനർ റാഷിൽ PV, കൺവീനർ ആശിഖ് PC, വളണ്ടിയർ ക്യാപ്റ്റൻ അഷ്റഫ് കാമശേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ മേളക്
വാഖ് എക്സിക്യുട്ടീവ് മെമ്പർമാരും വാഖ് വനിതാ വിഭാഗവും കായിക വിഭാഗവും സംഘാടനത്തിൻ്റെ ഭാഗമായി. ടൂർണമെന്റിൽ യൂസുഫ് മംദാനിയുടെ നേതൃത്വത്തിലുള്ള QFA അംഗീകൃത റഫറിമാർ മത്സരങ്ങൾ നിയന്ത്രിച്ചു.





