27.8 C
Kerala
Thursday, April 30, 2026

ഇ എം ഇ എ സ്കൂൾ ഏറ്റെടുത്ത മാതൃക ഗ്രാമത്തിൽ നവപ്രഭ പദ്ധതിക്ക് തുടക്കം

Must read

കൊണ്ടോട്ടി :ഇ എം.ഇ. എ സ്കൂൾ സ്‌പീക്ക് ഈസിയുടെയും നല്ല പാഠം ,ക്ലബ്ബിന്റെയും സംയുക്ത നേതൃത്വത്തിൽ സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമത്തിൽ ഉൾപ്പെടെയുള്ള തുല്യതാ പരീക്ഷ എഴുതുന്നവർക്ക്  നവ പ്രഭ  പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. സ്പീക്ക് ഈസി കോർഡിനേറ്റർ സലീന.സി.വി ആദ്യക്ഷത വഹിച്ചു.

പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ ഏറ്റെടുത്തു മാതൃകാ ഗ്രാമമാക്കുന്ന ചെമ്മലപറബ്‌ ഉൾപ്പെടെ യുള്ള പ്രദേശത്തെ 50 പേർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്.

സ്കൂളിൽ വിജയകരമായി നടപ്പിലാക്കി വരുന്ന സ്പീക്ക് ഈസി പദ്ധതിയിലൂടെ വിവിധ പരിശീലനത്തിന് ശേഷം ട്രൈനേർ മാരായി മാറ്റിയ വിദ്യാർത്ഥികളാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്.

സിലബസ് ഉൾക്കൊള്ളുന്ന ക്ലാസുകൾ ,മോട്ടിവേഷൻ ക്ലാസ്സുകൾ,മെന്ററിങ്, മോഡൽ പരീക്ഷകൾ,വിജയാരവം എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്.നേരത്തെ പദ്ധതിക്ക് കീഴിൽ “കൂടെ” എന്ന പേരിൽ സ്കൂൾ ഏറ്റെടുത്ത ഗ്രാമത്തിൽ നടപ്പിലാക്കി വരുന്ന കൂടെ എന്ന നാമകരണത്തിൽ

സ്കോളർഷിപ്പ്, പുസ്തകം പുറത്തിറക്കൽ,നാട്ടുവെളിച്ചം, നാട്ടു ചെന്ത,കിരണം,സ്വയം തൊഴിൽ പരിശീലനം, തുല്യതാ പരിശീലനം,

സ്വയം സരംഭo, വിവിധ മത്സരങ്ങൾ ,

വീട് ഒരു ലൈബ്രറി,തെരുവ്‌ നാടകം,ഷീ റോസ്,നാട്ടുത്സവം, ആരോഗ്യ സാക്ഷരതാ പരിശീലനം,വിവിധ പരിശീലനം, മെഡിക്കൽ ക്യാമ്പ്,വിവിധ ബോധവത്കരണം ,എന്നി പദ്ധതികളുടെ തുടർച്ചയായിട്ടാണ് നവ പ്രഭാപദ്ധതിയും.

പദ്ധതി പൂർത്തിയാകുന്നതിലൂടെ സമ്പൂർണ തുല്യതാ ഗ്രാമമാക്കി

സ്കൂൾ ഏറ്റെടുത്ത ഗ്രാമത്തെ മാറ്റാൻ സാധിക്കും എന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.

നല്ല പാഠം കോർഡിനേറ്റർ

അനസ്.എം ,സ്റ്റാഫ് സെക്രട്ടറി :മുഹമ്മദ് സമീർ.പി.എ,,വസീം അഹ്‌സൻ,ഷാഹിന. പി.കെ,തുല്യതാ സെന്റർ കോ–-ഓർഡിനേറ്റർ മൊയ്‌ദീൻ നീറാട്

,നല്ലപാഠം വിദ്യാർത്ഥി കോർഡിനേറ്റർ മാരായ ഫഹ് മ.കെ.സി,അനന്യ. കെ,അഭിഷ. കെ.കെ നിവേദിയ. യു,

അബ്ദുൽ മുനവിർ.പി എന്നിവർ ക്ലാസ്സിനു നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article