വാഴക്കാട് : കൊണ്ടോട്ടി സബ്ജില്ലാ കലാമേളയിൽ കൂടിയാട്ടം വേദിയിലെത്തിച്ഛ് ചരിത്രമെഴുതി ബി ടി എം ഒ വാഴക്കാട് കൊണ്ടോട്ടി ഉപജില്ലാ മത്സരത്തിൽ കൂടിയാട്ടം എന്ന ഇനം ആദ്യമായി സ്റ്റേജിൽ കയറി എന്ന ചരിത്രം കൂടി പിറവിയെടുക്കുന്നു.

യുനെസ്കോ അംഗീകാരം ലഭിച്ച കൂടിയാട്ടം കേരളത്തിന്റെ പ്രാചീന സംസ്ക്കാരിക നാടക കലാ രൂപങ്ങളിൽ ഒന്നാണ്.സംസ്കൃതോൽസവത്തിൽ കൂടിയാട്ടം ഒരു മത്സരയിനമായി ഉൾപെടുത്തിയിട്ട് വർഷങ്ങൾ ഏറെയായെങ്കിലും ഇത് വരെ കൊണ്ടോട്ടി ഉപജില്ലാ കലോത്സവവേദിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നില്ല.ഇത്തവണ എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബാലീവധം കൂടിയാട്ടം ജില്ലയിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്.ദേവിക ഇ, അവന്തിക എ,ആരാധ്യ എസ് നായർ, അദ്രവ് എം, നീരജ് എം, അക്ഷയ് എം,റിഥിൻ കെ എന്നിവരാണ് കൂടിയാട്ടം അവതരിപ്പിച്ചത്.സംസ്‌കൃത കലോത്സവവിഭാഗത്തിലാണ് കൂടിയാട്ടം വരുന്നത്. കൊണ്ടോട്ടി സബ്ജില്ലയിൽ സംസ്‌കൃത കാലൊത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും എളമരം ബി ടി എം ഒ യു പി സ്കൂൾ കരസ്ഥമാക്കി




