കുഴിയംപറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിന്റെ ഭൂമി സ്വകാര്യ വ്യക്തി അന്യായമായി കയ്യേറിയതിൽ പ്രതിഷേധിച്ച്
സ്കൂളിന്റെ ഭൂമി
തിരിച്ചെടുക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കാമെന്നും ആവിശ്യപ്പെട്ട്
കൊണ്ട് ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി
കിഴിശ്ശേരി AEO ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

അരീക്കോട് ബ്ലോക്ക് ട്രഷറർ അഷ്‌റഫ് കൊളമ്പലം അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ.എം അരീക്കോട് ഏരിയാ സെക്രട്ടറി എൻ.കെ ഷൗക്കത്തലി മാർച്ച് ഉത്ഘാടനം ചെയ്തു,മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് പിടിഎ പ്രസിഡന്റ് നിസാർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ നീതു,കെ.അബ്ദുൽ സാദിൽ തുടങ്ങിയവർ സംസാരിച്ചു,
ബ്ലോക്ക് സെക്രട്ടറി കെവി.ശ്രീജേഷ് സ്വാഗതവും,ബ്ലോക്ക് വൈ.പ്രസിഡന്റ് പ്രവീഷ് പുൽപ്പറ്റ നന്ദിയും പറഞ്ഞു.

ബിനീഷ് കല്ലട,നജുമുദീൻ അരീക്കോട്,ഫാദിഷ് വെറ്റിലപ്പാറ,വിജേഷ് കുഴിമണ്ണ ,
വിനീഷ് കുഴിമണ്ണ,സുഹൈൽ പുൽപ്പറ്റ എന്നിവർ നേതൃത്വം നൽകി..




