ചെറുവട്ടൂർ: കൊണ്ടോട്ടി സബ്ജില്ലാ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചെറുവട്ടൂർ എം.ഐ.എ.എം യു.പി സ്കൂൾ, ആഹ്ളാദം പങ്കുവെച്ച് വിജയാഘോഷ ഘോഷയാത്ര സംഘടിപ്പിച്ചു.

സബ്ജില്ലാ കലാമേളയിൽ സ്കൂൾ അഭിമാനാർഹമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. കലാമേളയിൽ ഘോഷയാത്രയ്ക്ക് രണ്ടാം സ്ഥാനവും, യു.പി ജനറൽ കലാമേളയ്ക്ക് മൂന്നാം സ്ഥാനവും, യു.പി അറബി കലാമേളയ്ക്ക് നാലാം സ്ഥാനവും, സംസ്കൃതകലാമേളയ്ക്ക് അഞ്ചാം സ്ഥാനവും ലഭിച്ചു.
ബാൻ്റ് മേളയുടെ അകമ്പടിയോടുകൂടി നടത്തിയ ഘോഷയാത്രയിൽ വിദ്യാർത്ഥികളും പി.ടി.എ. അംഗങ്ങളും അധ്യാപകരും ആവേശത്തോടെ പങ്കെടുത്തു. കലാമേളയിൽ മിന്നും പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾ അതാത് വേഷങ്ങളിൽ ഘോഷയാത്രയിൽ അണിനിരന്നത് വ്യത്യസ്ത അനുഭവമായി. വഴിയിലുടനീളം രക്ഷിതാക്കളും നാട്ടുകാരും സന്തോഷാരവത്തിൽ പങ്കാളികളായി.
പി.ടി.എ. പ്രസിഡൻ്റ് ശിഹാബ് ചങ്കരത്ത്, സ്കൂൾ പ്രധാനാധ്യാപിക താജുന്നീസ ടീച്ചർ, എം.ടി.എ. പ്രസിഡൻ്റ് നദീറ ജമാൽ , പി.ടി.എ. വൈസ് പ്രസിഡൻ്റ് അബ്ദുൽ റഷീദ്, ഇ.ടി. രമണി ടീച്ചർ, ഹാരിസ് മാസ്റ്റർ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ, സുലൈഖ ടീച്ചർ, അലി അബ്ദു റഹീം




