27.8 C
Kerala
Thursday, April 30, 2026

പുളിക്കൽ പഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ രണ്ടു പദ്ധതികൾ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

Must read

പുളിക്കൽ പഞ്ചായത്തിന്റെ ആരോഗ്യ മേഖലയിലെ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങളിൽ ബഹു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി ഇബ്രാഹീമിന്റെ അധ്യക്ഷതയിൽ ബഹു.ആരോഗ്യ വനിതാ വികസന ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു.

എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും പഞ്ചായത്ത് വിവിധ വാർഷിക പദ്ധതികളിൽ വകയിരുത്തിയ 44 ലക്ഷം രൂപയും ചേർത്ത് നിർമ്മിച്ച പുളിക്കൽ പഞ്ചായത്തിന്റെ ഗവ:ഫാമിലി ഹെൽത്ത് സെന്ററിലെ പുതിയ ബ്ലോക്ക്, ടേക്ക് എ ബ്രേക്ക് ഷെൽട്ടർ (10 ലക്ഷം) വയോജന പാർക്ക് (3 ലക്ഷം) എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി ആദ്യം നിർവഹിച്ചത്. ഫാമിലി ഹെൽത്ത് സെന്ററിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ യോട് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആവശ്യപ്പെട്ടു.

 

ഒളവട്ടൂർ പുതിയേടത്ത് പറമ്പിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപന കർമ്മത്തിന്റെ ഉദ്ഘാടനവുമാണ് തുടർന്ന് മന്ത്രി ശ്രീമതി. വീണ ജോർജ് നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1.25 കോടി രൂപയാണ് കെട്ടിട നിർമാണത്തിന് അനുവദിച്ചത്. ഇതോടു കൂടി പണി പൂർത്തീകരിച്ചാൽ കിടത്തി ചികിൽസ അടക്കമുള്ള സൗകര്യങ്ങളോടു കൂടിയുള്ള ഹോസ്പിറ്റൽ ആയി മാറാൻ ഡിസ്പെൻസറിക്ക് കഴിയും.

 

ഇരു ചടങ്ങുകളിലും സ്വാഗതം ആശംസിച്ചു പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ സംസാരിച്ചു . വൈസ് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥരും മെഡിക്കൽ ഓഫീസർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article