വാഴക്കാട്: സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന ജനസഭ ആറ് ഘട്ടം പൂർത്തിയാക്കി. ആറാമത് ജനസഭ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലീം അദ്ധ്യക്ഷത വഹിച്ചു.

ഒരു പ്രാദേശിക ഭരണകൂടം എന്ന നിലയിൽ സാധാരണ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളുടെ പരിഹാരം ലക്ഷ്യമിട്ട് നടപ്പാക്കിയ ജനസഭ പരമാവധി ലക്ഷ്യത്തിലെത്തിക്കാൻ സാധ്യമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ നൗഷാദ് പറഞ്ഞു, വിവിധ പ്രശ്‌നപരിഹാരങ്ങളോടൊപ്പം നിത്യരോഗികൾക്ക് മരുന്ന്, ഭക്ഷണ കൂപ്പണുകളും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആയിശ മാരാത്ത് സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ റഫീഖ് അഫ്സൽ, സി.കെ റശീദ്, സെക്രട്ടറി എസ്. പ്രശാന്തി, മുൻ പ്രസിഡണ്ടുമാരായ മലയിൽ അബ്ദുഹിമാൻ മാസ്റ്റർ, സി.വി സക്കറിയ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.പി. ബഷീർ മാസ്റ്റർ, കെ.പി. മൂസക്കുട്ടി, തറമ്മൽ അയ്യപ്പൻ കുട്ടി, ജമീല, സുഹറ വി.കെ, വസന്തകുമാരി, ശരീഫ ബി സി, സരോജിനി ഓട്ടുപാറ, കോമള എം, സാബിറ പി.കെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി സിദ്ധീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, ജയ്സൽ എളമരം എന്നിവർ ആശംസകൾ നേർന്നു.




