28 മത് കിഴിശ്ശേരി ഉപജില്ലാ കലോത്സവത്തിന് കുടിവെള്ളമൊരുക്കി DYFI
നവംബർ 01 മുതൽ 05 വരെ
കിഴിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം
നടന്ന വിളയിൽ പറപ്പൂരിലാണ്
മത്സരാർത്ഥികൾക്കും
രക്ഷിതാക്കൾക്കും
നാട്ടുകാർക്കുമെല്ലാം
ദാഹമകറ്റാൻ കുടിവെള്ളം
നൽകി DYFI മാതൃകയായത്.
പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച്
തിളപ്പിച്ചാറിയ വെള്ളമൊരുക്കിയ
പന്തലിൽ നൂറുകണക്കിനാളുകളാണ് ദിനംപ്രതി
കുടിവെള്ളത്തിനായി എത്തിയത്.
2025 നവംബർ 1ന് ആരംഭിച്ച്
നവംബർ 5 ന് അവസാനിച്ച
കലാമേളയുടെ ആദ്യ ദിനം മുതൽക്കു തന്നെ വിവിധ യൂണിറ്റ് കമ്മറ്റി പ്രതിനിധികൾ കുടിവെള്ളം വിതരണം ചെയ്യുന്നതിന് പങ്കാളികളായി.
DYFI ചീക്കോട്-മുതുവല്ലൂർ
മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ദാഹജല പന്തൽ ഒരുങ്ങിയത്.




