23.8 C
Kerala
Thursday, April 30, 2026

സ്നേഹ ബഡ്‌സ് സ്കൂൾ കെട്ടിടത്തിന്റെ ഉൽഘാടനം കൊണ്ടോട്ടി എം.എൽ.എ ശ്രീ. ടി.വി ഇബ്രാഹിം നിർവഹിച്ചു.

Must read

പുളിക്കൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി സമൂഹത്തിന്റെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭിന്ന ശേഷി കുട്ടികൾക്കായി വിദ്യാഭ്യാസവും അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിർമിച്ച സ്നേഹ ബഡ്‌സ് സ്കൂൾ കെട്ടിടത്തിന്റെ ഉൽഘാടനം കഴിഞ്ഞ ദിവസം ബഹു. കൊണ്ടോട്ടി എം.എൽ.എ ശ്രീ. ടി.വി ഇബ്രാഹിം നിർവഹിച്ചു.

ആലംബഹീനരും പാർശ്വവൽക്കൃതരുമായ നിരവധി പേർക്ക് അത്താണിയാവുകയും സ്നേഹ ബഡ്‌സ് സ്കൂൾ നിർമ്മാണത്തിന് സ്ഥലം നൽകുകയും ചെയ്തത് മർഹൂം കെ പി ഹുസൈൻ ഹാജിയുടെ നാമധേയത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന കെ പി ഹുസൈൻ ഹാജി ട്രസ്റ്റ് ആണ്. സമയബന്ധിതമായി കരാറുകാരൻ മുഹമ്മദ് ഷാഫി നിർമ്മാണ പ്രവൃത്തികൾ നടത്തിയതിനാൽ, കാലാവധിക്ക് മുമ്പേ കെട്ടിട നിർമാണം പൂർത്തീകരിക്കാൻ സാധിച്ചു.

2024-25 കാലയളവിൽ തനത് ഫണ്ട് വിഹിതമായി 19,95,410/- രൂപയും പ്ലാൻ ഫണ്ട് വിഹിതമായി 3,60,590/- രൂപയും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം സലാഹിന്റെ വിഹിതമായി 10,00,000/- രൂപയും, കെട്ടിട പൂർത്തീകരണത്തിനായി 2025-26 കാലയളവിൽ തനത് ഫണ്ട് വിഹിതമായി 60,000/-രൂപയും പ്ലാൻ ഫണ്ട് വിഹിതമായി 4,40,000/- രൂപയും ഉൾപ്പെടെ ആകെ 38,56,000/- രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 37,53,063/- രൂപയാണ് ആകെ ചിലവഴിച്ചത്.

നിലവിൽ പ്രവൃത്തി പൂർത്തീകരിച്ച ഈ കെട്ടിടത്തിൽ വിശാലമായ ക്ലാസ് റൂം , തെറാപ്പിറൂം ശുചിമുറികൾ, അടുക്കള, സ്റ്റോർ റൂം, വാഷിംഗ് ഏരിയ, വരാന്ത എന്നിവയാണുള്ളത്. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള സൗകര്യങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. വൈദ്യുതികരണ പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത് ബീറ്റ ക്രഷേർസ് ആണ്. ബഡ്സ് കെട്ടിടത്തിലേക്കുള്ള റോഡും മറ്റു അനുബന്ധ സൌകര്യങ്ങളും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടു കൂടിയാണ് ചെയ്തിട്ടുള്ളത്.
ഉദ്ഘാടന പരിപാടിക്ക് എത്തിയവർക്ക് എല്ലാം സംഘാടക സമിതിയുടെ വക ഭക്ഷണം നൽകി.ബഡ്സ് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും വിവിധങ്ങളായ കലാപരിപാടികളും പ്രൊഫഷണൽ ടീമിൻ്റെ ഗാനവിരുന്നും അരങ്ങേറി.

ചടങ്ങിന് പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി ബേബി രജനി സ്വാഗതം പറഞ്ഞു. വിവിധ ആവശ്യങ്ങൾക്ക് സ്ഥലം വിട്ടു തന്നവരിൽ നിന്നുള്ള ഡോക്യുമെന്റ് ഏറ്റുവാങ്ങലും നടത്തി. കെ പി ഹുസൈൻ ഹാജി ട്രസ്റ്റിനെയും മറ്റ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹിമാൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. സലാഹ്, മറ്റ് സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി,കെ.പി ബീരാൻകുട്ടി,എബിലിറ്റി ചെയർമാൻ കെ. അഹമ്മദ്കുട്ടി,മറ്റ് പൌരപ്രമുഖർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article