വാഴക്കാട് : കൊണ്ടോട്ടി ഉപജില്ല കലാമേളയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച ഭിന്നശേഷി കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി വാഴക്കാട് പഞ്ചായത്ത് ആദ്യ കിരീടം ചൂടി.

വാഴക്കാട് പഞ്ചായത്ത് 50 പോയിന്റുകളുമായി ഒന്നാം സ്ഥാനവും, 45 പോയിൻറ് മായി കൊണ്ടോട്ടി മുൻസിപ്പാലിറ്റി രണ്ടാം സ്ഥാനവും, 43 പോയിന്റുമായി പള്ളിക്കൽ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ട്രോഫികൾ സമ്മാനിച്ചു.

കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന അധ്യക്ഷത വഹിച്ചു. ബിപിസി അനീഷ് കുമാർ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം, വാഴക്കാട് സി ഐ രാജൻ ബാബു, ജനറൽ കൺവീനർ കെ ആമിന ,പ്രധാന അധ്യാപകൻ മൊയ്തീൻ കോയ ,സംഘടന പ്രതിനിധികളായ പ്രമോദ് ദാസ്, കെ പി ഫൈസൽ, മുകേഷ് ,ലത്തീഫ് മംഗലശ്ശേരി, ഭരതൻ, അഷ്റഫ്, റഹീം ,പിടിഎ പ്രസിഡണ്ട് അലി അക്ബർ, വൈസ് പ്രസിഡണ്ട് ടിപി നജുമുദ്ധീൻ എന്നിവർ സംബന്ധിച്ചു





