27.8 C
Kerala
Thursday, April 30, 2026

മുഖ്യമന്ത്രികെതിരെ പി എം എ സലാമിൻ്റെ പ്രസംഗം മുസ്‌ലിം ലീഗിൻ്റെ നീച സംസ്കാരം ഡിവൈഎഫ്ഐ എടവണ്ണപ്പാറ മേഖലാ കമ്മിറ്റി

Must read

വാഴക്കാട്  : പണിക്കരപുറായ മുസ്ലിംലീഗിന്റെ സമ്മേളനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെതിരെ നടത്തിയ പ്രസംഗം തീർത്തും സംസ്കാര ശൂന്യവും ലീഗ് സംസ്കാരം വെളിവാക്കുന്നതുമാണ്. കരിപ്പൂർ എയർപോർട്ട് വഴി സ്വർണം കടത്തിയും,ഹജ്ജിന്റെ മറവിൽ വെട്ടിപ്പ് നടത്തിയും,ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നടത്തിയ അഴിമതിയിലൂടെയും ഉണ്ടാക്കിയ സാമ്പത്തികത്തിന്റെ പ്രതിഫലനമാണ് അദ്ധ്യാഡംബര ലീഗ് സമ്മേളനത്തിൽ പ്രതിഫലിക്കുന്നത്. ആ വേദിയിൽ ഇരുന്ന് ഈ ലോകത്തിന് തന്നെ മാതൃകയായ ഒരു സംസ്ഥാനത്തിന്റെ നായകനെതിരെ പി എം എ സലാം നടത്തിയ വിവാദ പരാമര്‍ശം കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെപ്പോലും കളങ്കപ്പെടുത്തുന്നതാണ്. ലീഗിന്റെ സാംസ്കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള സംസ്കാരശൂന്യമായ പരാമര്‍ശങ്ങള്‍ ലീഗ് നേതൃത്വം ഒഴിവാക്കണം. വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പി എം എ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണം നടത്തിയ പ്രസംഗം തന്റെ രാഷ്ട്രീയ പാപ്പരത്വം വെളിവാക്കുന്നത്

എന്ന് ഡിവൈഎഫ്ഐ എടവണ്ണപ്പാറ മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article