ഇരുപത്തെട്ടാമത് കിഴിശ്ശേരി ഉപജില്ലാകലോത്സവത്തിന് വിളയിൽ പറപ്പൂർ യുപി സ്കൂളിൽ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം.
അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവ നവംബർ 1, 3, 4, 5 തിയ്യതികളിൽ വിളയിൽ – പറപ്പര് വി.പി.എ.യു.പി. സ്കൂളിൽ വെച്ച് പ്രത്യേകം സജ്ജമാക്കിയ വേദികളിലായി നടക്കും.
കുഴിമണ്ണ, പുൽപ്പറ്റ, മുതുവല്ലൂർ, ചീക്കോട് പഞ്ചായത്തുകളിലെ നൂറോളം LP, UP, HS, HSSസ്കൂളുകളിലെ നാലായിരത്തോളം പ്രതിഭകൾ 353 ഇനങ്ങളിലായി മേളയിൽ പങ്കെടുക്കും.
2025 നവംബർ 1 ശനി 5pmന് മേളയുടെ ഔദ്യോഗികമായ തുടക്കം കുറിച്ചു.
വൈകിട്ട് 3 മണിക്ക് വിളയിൽ താഴത്തങ്ങാടിയിൽനിന്ന് സ്കൂൾ വരെ വിവിധ കലാരൂപങ്ങൾ അണിനിരത്തി വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര നടന്നു.
ബഹു: ശ്രീ ടി.വി. ഇബ്രാഹിം എംഎൽഎ മേള ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും വിദ്യാലയ മേലധികാരികളും പൗരപ്രതിനിധികളും ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുത്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വി.കെ സുരേഷ് ബാബു സാംസ്കാരിക പ്രഭാഷണം നടത്തി,

ഇരുപത്തെട്ടാമത് കിഴിശ്ശേരി ഉപജില്ലാകലോത്സവത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ വിളയിൽ പറപ്പൂർ വി.പി.എ.യുപി സ്കൂളിൽ തുടക്കം.




