23.8 C
Kerala
Thursday, April 30, 2026

നാട് അറിയാൻ നേരിട്ട് അറിയാൻ ; കേരളപ്പിറവി ദിനത്തിൽ ഗ്രാമ യാത്രയുമായി ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ

Must read

വാഴക്കാട്:എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ കേരളപ്പിറവി ദിനത്തിൽ ഗ്രാമ യാത്ര നടത്തി. സീഡ് ക്ലബ്‌, പരിസ്ഥിതി ക്ലബ്‌, നല്ല പാഠം എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഗ്രാമ യാത്ര നടത്തിയത്. നാടറിയാൻ നേരിട്ടറിയാൻ എന്ന പേരിൽ സംഘടിപ്പിച്ച ഗ്രാമ യാത്ര വാർഡ് മെമ്പർ ശരീഫ ചിങ്ങം കുളത്തിൽ ഉദ്ഘാടനം ചെയ്തു.നാട്ടിലെ പ്രമുഖ കർഷകൻ പുന്നാട്ടിൽ ഒ സി അലി കുട്ടികളുമായി കൃഷിയറിവുകൾ പങ്കുവെച്ചു.ചാലിയാർ പുഴയോരം സന്ദർശിച്ച് പുഴയോര സംവാദം സംഘടിപ്പിച്ചു. നെൽവയലുകൾ,പഴയ കാല വീടുകൾ, കുളങ്ങൾ, തോടുകൾ തുടങ്ങിയവയും സന്ദർശിച്ചു.ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്,പി ടി എ പ്രസിഡന്റ്‌ ശ്രീദാസ് വെട്ടത്തൂർ, പി ടി എ വൈസ് പ്രസിഡന്റ്‌ സിയാവുൽ ഹഖ്, അബ്ദുൽ ഖാദർ കുതിരാടം എന്നിവർ സംസാരിച്ചു.കെ അബ്ദുൽ മജീദ്, വി പി സജ്‌ന എന്നിവർ നേതൃത്വo നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article