ഊർക്കടവ് : മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം മുസ്ലിം ലീഗ് വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പി എം എ സലാമിന്റേത് തരം താന്ന പ്രകടനമാണെന്നും,ഭരണം നഷ്ടപ്പെട്ട മുസ്ലിം ലീഗിൻറെ വിളറിയാണ് ഇത്തരം പരാമർശങ്ങൾക്ക് കാരണമെന്നും ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഇത്തരം അധിക്ഷേപ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.പ്രതിഷേധ പ്രകടനത്തിന് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സജീവ്,മേഖലാ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ,മർഷാദ് കൊടിയമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി
മുസ്ലിം ലീഗ് നേതാവ് പി എം എ സലാമിന്റെ അധിക്ഷേപ പരാമർശം ഡിവൈഎഫ്ഐ ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു




