അനന്തായൂർ: ഇന്ത്യയിലെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി അനന്തായൂരിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും ജനസദസും സംഘടിപ്പിച്ചു.

അനന്തായൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച വിളംബരജാഥ വാർഡിൻറെ വിവിധ ഭാഗങ്ങളിൽ പ്രയാണം നടത്തി അനന്തായുർ അങ്ങാടിയിൽ സമാപിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശ്രീനിവാസൻ, രതീഷ് കുമാർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.




