23.8 C
Kerala
Thursday, April 30, 2026

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം പി എം എ സലാമിനെതിരെ നിയമനടപടി സ്വീകരിക്കണം സിപിഐഎം

Must read

പണിക്കര പുറായ : മുസ്‌ലിം ലീഗ് വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ എം വാഴക്കാട്, എടവണ്ണപ്പാറ ലോക്കൽ കമ്മറ്റികൾ ആവശ്യപെട്ടു.

ജനകീയ പദ്ധതികളുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെ ഇത്തരം പരാമർശങ്ങൾ രാഷ്ട്രിയ നേതാക്കൾക്ക് യോജിച്ചതല്ല എന്നും, പത്ത് വർഷത്തോളം പ്രതിപക്ഷത്തിരുന്ന മുസ്‌ലിം ലീഗിൻ്റെ ഇനിയും പ്രതിപക്ഷത്തിരിക്കേണ്ടിവരും എന്ന അങ്കലാപ്പാണ് ലീഗ് നേതാക്കളെ കൊണ്ട് ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത് എന്ന് സിപിഐഎം നേതാക്കളായ വാഴക്കാട് ലോക്കൽ സെക്രട്ടറി ഫൈസൽ, എടവണ്ണപ്പാറ ലോക്ക് സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ എന്നിവർ പറഞ്ഞു.ഈ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article