27.8 C
Kerala
Thursday, April 30, 2026

പന്നിക്കോട് ഹോമിയോ ഡിസ്‌പെൻസറിയിൽ സമ്പൂർണ്ണ ഓൺലൈൻ സംവിധാനം നടപ്പാക്കി

Must read

പന്നിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പന്നിക്കോട് ഹോമിയോ ഡിസ്‌പെൻസറിയിൽ സമ്പൂർണ്ണ ഓൺലൈൻ കൺസൽട്ടേഷൻ സംവിധാനം നിലവിൽ വന്നു. രജിസ്ട്രേഷൻ, പരിശോധന, മരുന്ന് വിതരണം തുടങ്ങിയ എല്ലാ ഘട്ടങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വാർഡ് മെമ്പർ യു.പി. മമ്മദ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. വി. ബേബി സന്തോഷ് പദ്ധതി വിശദീകരിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബാബു പൊലുകുന്നത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, പഞ്ചായത്ത് സെക്രട്ടറി ഒ.എ. അൻസു, എച്ച്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ആയുഷ് ഹോമിയോപതി വകുപ്പ് വികസിപ്പിച്ച ആയുഷ് ഹോമിയോപ്പതിക് ഇൻഫർമേഷൻ സിസ്റ്റം (AHIMS 2) പോർട്ടൽ വഴിയാണ് ഈ ഓൺലൈൻ സംവിധാനം നടപ്പാക്കിയത്. രജിസ്ട്രേഷനിൽ നിന്ന് മരുന്ന് വിതരണത്തേക്കാളും എല്ലാ നടപടികളും ഈ പോർട്ടൽ മുഖേനയാണ്.

ഓ.പി.യിൽ വരുന്ന രോഗിക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ചികിത്സാ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു പ്രത്യേക ഐഡി നമ്പർ നൽകും. ഈ ഐഡി നമ്പർ, ഫോൺ നമ്പർ അല്ലെങ്കിൽ പേര് ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലും തുടർ ചികിത്സ ലഭ്യമാക്കാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article