27.8 C
Kerala
Thursday, April 30, 2026

പുളിക്കൽ പഞ്ചായത്തിലെ സ്‌കീം തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തു

Must read

പുളിക്കൽ : പഞ്ചായത്തിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരും അങ്കണവാടി മേഖലയിൽ പ്രവർത്തിക്കുന്ന വർക്കർമാരും ഹെൽപ്പർമാരും ഇനി കോൺഫറൻസുകളിലും റിവ്യൂ യോഗങ്ങളിലും വിശേഷ അവസരങ്ങളിലും യൂണിഫോം അണിഞ്ഞു പങ്കെടുക്കും. ആശാ പ്രവർത്തകരായ 34 പേർക്കും അങ്കണവാടി ഹെൽപ്പർ മാരായ 38 പേർക്കും വർക്കർമാരായ 38 പേർക്കും ആകെ 110 പേർക്കുമാണ് യൂണിഫോം വിതരണം ചെയ്‌തത്.

വിതരണ ഉദ്ഘാടനം പാലപ്പറമ്പ് ഫാമിലി ഹെൽത്ത് സെൻ്ററിൽ വെച്ച് പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വി. ബേബി രജനി അധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൺ മാരായ കോന്തേടെൻ സിദ്ദീഖ് കെ.ടി സുഹറ ചേലാട്ട് മെമ്പർമാരായ കൈപ്പേങ്ങൽ അഹമ്മദ്, എം സുബൈദ, കെസി ശരീഫ,നിമിഷ, ഷംല ശരീഫ്, ഹാഷിഫ ഷമീർ, പി എൻ അഷ്റഫ് എന്നിവരും മെഡിക്കൽ ഓഫീസർ ഡോക്ട‌ർ നിഷിൽ ആരോഗ്യപ്രവർത്തകരായ നിധീഷ് , ഇ സരള ആശാവർക്കർ ശോഭന, അങ്കണവാടി പ്രവർത്തകയായ സിപി ശോഭന എന്നിവരും ആശംസകൾ അർപ്പിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article