24.8 C
Kerala
Thursday, April 30, 2026

വാഴക്കാട് പഞ്ചായത്ത് യുഡിഎഫിന്റെ ഉടായിപ്പ് ഭരണത്തിനെതിരെ സിപിഐഎം ബഹുജന മാർച്ച് സംഘടിപ്പിച്ചു

Must read

ചീനി ബസാർ :വാഴക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ (എം )ആഭിമുഖ്യത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു.റോഡുകളുടെ ശോച്യാവസ്ഥ, അതി ദരിദ്രയില്ലാത്ത കേരളം പദ്ധതി അട്ടിമറിക്കൽ, ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ള പ്രശ്നം പരിഹരിക്കാതിരിക്കൽ, ലൈഫ് മിഷൻ പദ്ധതി ഫലപ്രദമായി നടപ്പാക്കിയില്ല, സി എസ് ആർ ഫണ്ട് എന്ന വ്യാജേന കോടികൾ പിരിച്ച് അഴിമതിക്ക് കളമൊരുക്കി,

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ കോടികൾ പാഴാക്കി എന്നീ വിഷയങ്ങൾ ഉയർത്തിയും പഞ്ചായത്തിലെ യുഡിഎഫിന്റെ ഉടായിപ്പ് ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ(എം) വാഴക്കാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ബി മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു. ടി ഫൈസൽ അധ്യക്ഷത വഹിച്ചു. എം പി അബ്ദുൽ അലി മാസ്റ്റർ, സി ഭാസ്കരൻമാസ്റ്റർ, എപി മോഹൻദാസ്, എന്നിവർ സംസാരിച്ചു.

വി രാജഗോപാലൻ മാസ്റ്റർ സ്വാഗതവും പനക്കൽ കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article