23.8 C
Kerala
Thursday, April 30, 2026

കെ എസ് ടി യു സി എച്ച് പ്രതിഭ ക്വിസ് വിദ്യാർത്ഥി പ്രതിഭകളുടെ അറിവുത്സവമായി

Must read

കൊണ്ടോട്ടി; കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് പ്രതിഭാ ക്വിസ് സീസൺ 7, മികച്ച വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ആവേശം നിറഞ്ഞ മത്സരം കൊണ്ടും പ്രതിഭകളുടെ മികവുറ്റ അറിവുത്സവമായി മാറി. കൊട്ടുകര

പി പി എം എച്ച് എസ് എസിൽ വെച്ച് നടന്ന മത്സരങ്ങൾ കൊണ്ടോട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഷറഫ് മടാൻ ഉദ്ഘാടനം ചെയ്തു.

കെ എസ് ടി യു സംസ്ഥാന അസ്സോസിയേറ്റഡ് സെക്രട്ടറി പി കെ എം ഷഹീദ് , മൊറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജലീൽ മുണ്ടോടൻ എന്നിവർമുഖ്യാതിത്ഥികളായിരുന്നു . പ്രസിഡന്റ് എം ഡി അൻസാരി അധ്യക്ഷത വഹിച്ചു.

ഹയർ സെക്കന്ററി വിഭാഗത്തിൽ ഇ എം ഇ എ എച്ച് എസ് എസിലെ ഫിദ കെ ഒന്നാം സ്ഥാനവും കോട്ടുകര പി പി എം എച്ച് എസ് എസിലെ ആദിൽ അമീൻ രണ്ടാം സ്ഥാനവും കക്കോവ് പി എം എസ് എ പി ടി എച്ച് എസ് എസിലെ ജസഫാത്തിമ സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ഹൈ സ്കൂൾ വിഭാഗത്തിൽ കക്കോവ് പി എം എസ് എ പി ടി എച്ച് എസിലെ സെസ മെഹക് എം പി ഒന്നാം സ്ഥാനവും, പുത്തൂർ പള്ളിക്കൽ വി പി കെ എം എച്ച് എസിലെ തന്മയ കെ രണ്ടാം സ്ഥാനവും,
ഇ എം ഇ എ എച്ച് എസ് കൊണ്ടോട്ടിയിലെ അബ്ദുൽ മുനവർ മൂന്നാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ എ എം യു പി എസ് പള്ളിക്കലിലെ ആദിൽ ഷഹാൻ കെ ടി ഒന്നാം സ്ഥാനവും പുളിക്കൽ എ എം എം എച്ച് എസിലെ മുഹമ്മദ് അസലഹ് ഒ പി

രണ്ടാം സ്ഥാനവും ,കൊണ്ടോട്ടി യു പി യിലെ അഹൻ ശങ്കർ മൂന്നാം സ്ഥാനവും

കരസ്ഥമാക്കി എൽ പി വിഭാഗത്തിൽ എ എം യു പി എസ് പള്ളിക്കലിലെ മുഹമ്മദ് അജ്ലാൻ പി ഒന്നാം സ്ഥാനവും,കൊട്ടപ്പുറം എ എം എൽ പി എസിലെ അഫ്ര പി രണ്ടാം സ്ഥാനവും ചെറുകാവ് എ എൽ പി എസിലെ ആയിഷ ഹുദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നാസർ കണ്ണാട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ എസ് ടി യു മുൻ സംസ്ഥാന പ്രസിഡന്റ് കെ ടി അബ്ദുറഹിമാൻ മാസ്റ്റർ സംസ്ഥാന ജില്ലാ വിദ്യഭ്യാസ ജില്ലാ ഭാരവാഹികളായ സഫ്തറലി വാളൻ , ബഷീർ തൊട്ടിയൻ, കെ പി ഫൈസൽ, എ.എ സലാം,കെ ടി അലവിക്കുട്ടി കൺവീനർ സെയ്ദ് മുഹമ്മദ്മോങ്ങം,നൗഷാദ് പി,റഫീഖ് കെ.എ,നിഷാദ് സി, ഷിഹാബ് മുണ്ടക്കൽ, ഫസീഹുദ്ദീൻ പി.വി,ആസിഫ് മുഹമ്മദ് പി.ടി,പി.കെ. സമീന ,സലീന പി, ഫൗസിയ കെ.കെ,തസ്നീം, റിജാസ് വല്ലാഞ്ചിറ,സുഹൈബ,ഫായിസ്കെ.പി,മുസ്സമ്മിൽ എം. കെ,ഇംതിയാസ് വി.പി,ഹംസ കെ.സി,അബ്ദുസലാം കെടി, ഫസൽ വി.ടി സുഹൈല സി.കെ.ജാസിൽ ,സുബൈർ ഹുദവി റാഷിദ് ഹുദവി മൻസൂർ, അഫ്‌സൽ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article