മാതൃകയായി വാഴക്കാട് ഗ്രാമ പഞ്ചായത്ത്: ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരവുമായി അഞ്ചാം ജനസഭ

വാഴക്കാട്: സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസഭ അഞ്ച് ഘട്ടം പൂർത്തിയാക്കി.
വാഴക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അഞ്ചാമത് ജനസഭ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം.കെ നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്നമംഗലം ഉദ്ഘാടനം ചെയ്തു. ഒരു പ്രാദേശിക ഭരണകൂടം എന്ന നിലയിൽ സാധാരണ ജങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തുന്ന കൃത്യമായ ഇടപെടലുകൾ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തക ജസീന റെജു ചിറക്കൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന സലീം സ്വാഗതം പറഞ്ഞു.
വിവിധ പ്രശ്‌നപരിഹാരങ്ങളോടൊപ്പം കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്കുള്ള ധനസഹായ വിതരണവും, നിത്യരോഗികൾക്ക് മരുന്ന്, ഭക്ഷണ കൂപ്പണുകളും ചടങ്ങിൽ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, സി.കെ റശീദ്, സെക്രട്ടറി എസ്. പ്രശാന്തി, മുൻ പ്രസിഡണ്ടുമാരായ മലയിൽ അബ്ദുഹിമാൻ മാസ്റ്റർ, സി.വി സക്കറിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി അലി അക്ബർ, ജയ്സൽ എളമരം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.പി. ബഷീർ മാസ്റ്റർ, കെ.പി. മൂസക്കുട്ടി, തറമ്മൽ അയ്യപ്പൻ കുട്ടി, ജമീല, സുഹറ വി.കെ, വസന്തകുമാരി, ശരീഫ ബി സി, സരോജിനി ഓട്ടുപാറ, കോമള എം,, സാബിറ പി.കെ, എന്നിവർ പ്രസംഗിച്ചു.




