24.8 C
Kerala
Thursday, April 30, 2026

ഭിന്നശേഷി വിദ്യാർഥികൾക്ക് ടീച്ചർ വേണം;ലോക തപാൽ ദിനത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ

Must read

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ ലോക തപാൽ ദിനത്തിൽ വിദ്യാഭ്യാസ മന്ത്രിക്കു കത്തയച്ചു.ഭിന്ന ശേഷിക്കാരായ കൂട്ടുകാർക്ക് പ്രത്യേക പരിശീലനം നേടിയ അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം അറിയിച്ചു കൊണ്ടാണ് കുട്ടികൾ കത്തയച്ചത്.നിശ്ചിത എണ്ണം ഭിന്ന ശേഷി കുട്ടികളുടെ അഭാവം ആണ് നിലവിൽ അധ്യാപക നിയമനത്തിനു തടസ്സം എന്നാണ് പറയുന്നത്. അഞ്ച് ഭിന്ന ശേഷി വിദ്യാർഥികൾ ഉള്ള വിദ്യാലയങ്ങളിൽ ബി ആർ സി മുഖേന ഒരു സ്പെഷ്യലിസ്റ്റ് ടീച്ചർ വിദ്യാലയങ്ങളിൽ അയക്കും. എന്നാൽ നാല് ഭിന്ന ശേഷി വിദ്യാർഥികൾ മാത്രമായതിനാൽ ഈ വർഷവും സ്പെഷ്യലിസ്റ്റ് ടീച്ചറെ ലഭിച്ചില്ല. ഭിന്ന ശേഷി വിദ്യാർഥികളും രക്ഷിതാക്കളും വലിയ സങ്കടത്തിലാണ് തൊട്ടടുത്ത രണ്ട് വിദ്യാലയങ്ങളിലും കൂടി അഞ്ച് വിദ്യാർഥികൾ ഉണ്ടെങ്കിൽ ഒരു സ്പെഷ്യൽ ടീച്ചറെ അനുവദിക്കാൻ അവസരമൊരുക്കണമെന്നാണ് കത്തിലൂടെ കുട്ടികൾ ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മന്ത്രി പരിഹാരം കാണും എന്ന് തന്നെ ആണ് പ്രതീക്ഷ.സ്കൂൾ ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്, പി ടി എ പ്രസിഡന്റ്‌ ശ്രീദാസ് വെട്ടത്തൂർ, വി പി സജ്‌ന, മുഹമ്മദ്‌ സർഫാസ് സി പി, മുഹമ്മദ്‌ ബിലാൽ, മുഹമ്മദ്‌ ഫാദി, അഗാത്മജ് ഷിബു, നിദ, ശസ, ഹിബ, തഹ്‌സിൻ,ജനിക, അസ്നിയ,ആയിഷ സഹ, നബ് ഹാൻ, ഹിദാഷ്, അൻഷിദ് തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article