എടവണ്ണപ്പാറ: കച്ചവട തിരക്കുകൾക്കിടയിൽ മാനസിക ഉല്ലാസത്തിന് വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകൃതിയെ തൊട്ടറിയാൻ എന്ന ക്യാപ്ഷനോട് കൂടിയുള്ള താഴ് വാരങ്ങളുടെ പറുദീസയായ കേന്ദ്രമായ കൂകൽ-പൂണ്ടി യാത്ര തിരിച്ചു
യൂണിറ്റ് ട്രഷററും ഗോൾഡ് മർച്ചൻ്റ് അസോസിയേഷൻ ജില്ലാ ഭാരവാഹിമായ നിശാ കുഞ്ഞി ഫ്ലാഗ് ഓഫ് ചെയ്തു
യൂണിറ്റ് ഉന്നതധികാര സമിതി അംഗം അപ്പുട്ടി മാസ്റ്റർ, യൂണിറ്റ് പ്രസിഡണ്ട് കൈരളി ബിച്ചാപ്പു , ടൂർ കമ്മറ്റി ചെയർമാൻ മജീദ് മാക്സ്, വൈസ് ചെയർമാൻ മുസ്തഫ സമാൻ , തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു യൂണിറ്റ് സെക്രട്ടറി നൗഷാദ് വട്ടപ്പാറ അധ്യക്ഷതവഹിച്ചു യൂണിറ്റ് കോഡിനേറ്റർ മുൻഷാദ് നവീന ചടങ്ങിന് നന്ദി പറഞ്ഞു




