26.6 C
Kerala
Monday, June 15, 2026

ഇ എം ഇ എ സ്കൂളിൽ സോഫ്റ്റ് വെയർ ഫ്രീഡം ഡേ വാരാഘോഷം സംഘടിപ്പിച്ചു

Must read

കൊണ്ടോട്ടി: വിദ്യാഭ്യാസ വകുപ്പും ലിറ്റിൽ കൈറ്റ്സും സംസഥാന വ്യപകമായി നടത്തുന്ന സോഫ്‌റ് വെയർ ഫ്രീഡം ഡേ വാരാഘോഷം കൊണ്ടോട്ടി ഇ എം ഇ എ ഹയർസക്കണ്ടറി സ്‌കൂളിൽ നടന്നു. അറിവുകളെപ്പോലും വിൽപ്പനക്ക് വെക്കുന്ന പുതിയ ലോകത്ത് , നമ്മുടെ നിത്യജീവിതത്തിൻറെ ഭാഗമായി മാറുന്ന സോഫ്റ്റുവെയറുകളെ സ്വതന്ത്രമായി ഉപയോഗിക്കാനും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും സ്വതന്ത്ര സോഫ്ട് വെയറുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ വാരാഘോഷ പരിപാടി സംഘടിപ്പിച്ചത്.

വരാഘോഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റിസ് വിദ്യാർത്ഥികൾ ഒരുക്കിയ റോബോട്ടിക്സ്, ഡിജിറ്റൽ പോസ്റ്റർ, സ്ക്രാച്ച്, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിക്ജ്ഞ, പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക് പരിശീലനം തുടങ്ങിയവ ശ്രദ്ധേയമായി.

 

സ്‌കൂൾ ഹെഡ്മിസ്‌ട്രസ് കെ രോഹിണി വാരാഘോഷം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്തു. കൈറ്റ് മെൻഡേഴ്സ് ആയ റിസ്‌വാൻ ഇ കെ, റിസ്‌വാന പി കെ എന്നിവർ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി എ ഷെമീർ,ജോയിന്റ് എസ്.ഐ.ടി.സി ആദിൽ മറ്റു അധ്യാപകരായ ബേബി ബർഹത്ത്, സെമീർ പി ,ഷഹാർബാൻ എന്നിവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article