വാഴക്കാട് :ചെറുവട്ടൂർ സിഎം സെൻ്റർ സംഘടിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ ആണ്ടുനേർച്ചക്ക് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ മഖ്ബറ സിയാറത്തോടുകൂടി തുടക്കമായി.
സിയാറത്തിന് എസ് വൈ എസ് ഒളവട്ടൂർ സർക്കിൾ ഫിനാൻസ് സെക്രട്ടറി സാദിഖലി സഖാഫി ഒളവട്ടൂർ നേതൃത്വം നൽകി
ആണ്ടുനേർച്ചയ്ക്ക് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ എസ് വൈ എസ് സെക്രട്ടറി സോൺ ജനറൽ സെക്രട്ടറി സി അമീർഅലി സഖാഫി വാഴക്കാട്, സോൺ ദഅവ സെക്രട്ടറി പി. അഷ്റഫ് അഹ്സനി വാഴക്കാട്, അബദു ഷുക്കൂർ സഖാഫി അരൂര് തുടങ്ങിയവർ സംബന്ധിക്കും




