വാഴക്കാട് :സാമൂഹികമായി ഉൾചേർക്കൽ എന്ന വിഷയത്തിലൂന്നി ഈ വർഷത്തെ മികച്ച സ്കൂളിനുള്ള പി എം ഫൌണ്ടേഷൻ അവാർഡ് ജി എച്ച് എസ്എസ് വാഴക്കാട് ഏറ്റുവാങ്ങി
ഭിന്നശേഷിക്കാർ, പെൺകുട്ടികൾ
സാമൂഹികമായി പിന്നോക്കം നിൽക്കുന്ന മറ്റുവിഭാഗങ്ങൾ ഇവർക്ക് വേണ്ടി നടപ്പിലാക്കിയ
പ്രവർത്തനങ്ങൾ,ഒരുക്കിയഭൗതിക
സൗകര്യങ്ങൾ ഇവമുൻനിർത്തിയാണ് അവാർഡ്.
നാട്ടുകാരുടെയും പൂർവവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ നിരവധി ഭൗതിക സൗകര്യങ്ങൾ ഒരുക്കിയാണ്
ഇത്തരം വിഭാഗങ്ങളെ സ്കൂൾ ചേർത്ത് പിടിച്ചത്. വിദ്യാഭ്യാസ വകുപ്പ് തരുന്ന പ്രവർത്തനങ്ങളും
തനത് പ്രവർത്തനങ്ങളും ഏറ്റെടുത്തു നിസ്വാർത്ഥ പ്രവർത്തനങ്ങൾ നടത്തിയ അധ്യാപകരും സ്കൂളിനെ മികച്ച സൗകര്യങ്ങളിലേക്ക് നയിച്ച പിടിഎ യുമാണ് ഈ നേട്ടത്തിന് പിറകിൽ. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയ അവാർഡ് ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി എം ബി രാജേഷിൽ നിന്ന്
ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ആമിന ടീച്ചർ, ഹെഡ്മാസ്റ്റർ മൊയ്‌ദീൻ കോയ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി എം വിജയൻ, പിടിഎ പ്രസിഡന്റ് ടിപി അഷറഫ്, എസ് എം സി ചെയർമാൻ ജയ്സൽ എളമരം,സ്പെഷ്യൽ എഡ്യൂക്കേറ്റർ മുംതാസ്, അധ്യാപകരായ അജയൻ, ഷാഹിദ്, എംപി ടി എ കദീജ, മറ്റു പിടിഎ എസെംസി ഭാരവാഹികൾ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി .




