പുളിക്കൽ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആട് വിതരണം പദ്ധതിയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം വാർഡ് 21 ലെ ചെവിട്ടാണിക്കുന്നിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു.

കഴിഞ്ഞ വർഷം ഇതുപോലെ നടപ്പിലാക്കിയ ഒരു പദ്ധതിയായിരുന്നു പോത്ത് കുട്ടി വിതരണം. ആ പദ്ധതിയുടെ വിജയം ആണ് ആടു വിതരണം പദ്ധതി നടപ്പിലാക്കാൻ പ്രചോദനമായത്. പഞ്ചായത്തിൽ ആടുകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്.
ഒരു വാർഡിൽ നിന്ന് 12 ഗുണഭോക്താക്കൾ വീതം ആകെ 252 പേർക്കാണ് ആട് വിതരണം ചെയ്യുന്നത്. ഒരാൾക്ക് 2 വീതം ആടുകളെ വെച്ച് ആകെ 504 നല്ല ഇനം മലബാരി പെൺ ആടുകളെയാണ് വിതരണം ചെയ്യുന്നത്. ഇതിലൂടെ പുളിക്കൽ പഞ്ചായത്തിൽ ആടുകളുടെ എണ്ണം 2000 ത്തോളമാകും.

വാർഡ് 21 ലും വാർഡ് 7 ലുമായി ആകെ 24 പേർക്കാണ് ആട് വിതരണം ചെയ്തത്. മറ്റ് വാർഡുകളിലും വരും ദിവസങ്ങളിൽ വിതരണം നടക്കും. 50 % ഗുണഭോക്തൃ വിഹിതം 20 ലക്ഷവും ബാക്കി 20 ലക്ഷം പഞ്ചായത്ത് വകയിരുത്തിയുമാണ് (ആകെ 40 ലക്ഷം) പദ്ധതി നടപ്പിലാക്കുന്നത്. മൃഗ സംരക്ഷണ വിഭാഗമാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.
ചടങ്ങിന് വാർഡ് മെമ്പർ കെ അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് വി. ബേബി രജനി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാദ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ടി സുഹ്റ ചേലാട്ട്,നാലാം വാർഡ് മെമ്പർ വിജിന.പി,വെറ്ററിനറി ഡോക്ടർ വൈശാഖ്,ഉണ്ണിമോയിൻ തുടങ്ങിയവർ സംസാരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഷംസീർ നന്ദി പറഞ്ഞു.




