23.8 C
Kerala
Thursday, April 30, 2026

ആര്യാടൻ മുഹമ്മദ് അനുസ്മരണവും , ആര്യാടൻ ഫൗണ്ടേഷൻ പ്രശസ്തിപത്ര സമർപ്പണ ചടങ്ങും സംഘടിപ്പിച്ചു

Must read

  • വാഴക്കാട്/മുണ്ടുമുഴി : കോൺഗ്രസ് പ്രസ്ഥാനത്തിൻറെ കരുത്തും ആവേശവുമായിരുന്ന മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, ആര്യാടൻ ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മുണ്ടുമുഴി UK ബിൽഡിംഗിൽ പ്രത്യേകം സജ്ജമാക്കിയ സദസ്സിൽ വെച്ച് ആര്യാടൻ അനുസ്മരണവും, ആര്യാടൻ ഫൗണ്ടേഷൻ്റെ പ്രശസ്തിപത്ര സമർപ്പണ ചടങ്ങും സംഘടിപിച്ചു.

KPCC മുൻ ജനറൽ സെക്രട്ടറിയും, കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനുമായ കെ.സി അബു ഉദ്ഘാടനം ചെയ്തു.

ആര്യാടൻ മുഹമ്മദിൻ്റെ സ്മരണാർത്ഥമുള്ള പ്രശ്സ്തി പത്രം ടി.പി. റഹ്മത്തലി വാഴക്കാട്, മാലിനി തറമ്മൽ,മണ്ടകത്തിങ്ങൽ അബ്ദുല്ല ഹാജി എന്നിവർക്ക് ചടങ്ങിൽ വെച്ച് കെ.സി.അബു സമ്മാനിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി യു.കെ അസൈൻ പ്രശസ്തിപത്രം വായിച്ചു.ആര്യാടൻ ഫൗണ്ടേഷൻ പഞ്ചായത്ത് ചെയർമാൻ ബീരാൻ കോയ ഊർക്കടവ് സ്വാഗതവും കൺവീനർ മാനുട്ടി കുനിക്കാടൻ നന്ദിയും പറഞ്ഞു.DCC മുൻ ജനറൽ സെക്രട്ടറി KMA റഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം, മുൻ പ്രസിഡണ്ട് സി.വി. സക്കറിയ, മുൻ മണ്ഡലം പ്രസിഡണ്ട് സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ,DCC മെമ്പർ എം.മാധവൻ, സേവാദൾ ജില്ല പ്രസിഡണ്ട് പി.സുരേന്ദ്രൻ,ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ എം.സി.അബ്ദുല്ല, പി.കെ. മുരളീധരൻ, ഒ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. റഷീദ്, ബ്ലോക്ക് ഭാരവാഹികളായ

കെ.പി.രവീന്ദ്രൻ മാസ്റ്റർ, ഷംസുമപ്രം, ഹമീദ് ഊർക്കടവ്, ശ്രീദാസ് വെട്ടത്തൂർ, മുസ്തഫ വാഴക്കാട്, മണ്ഡലം ഭാരവാഹികളായ സി.എ.കരീം, പി.രവീന്ദ്രനാഥ്, പി.കെ. ആലിക്കോയ, എം.മുഹമ്മദ് ബഷീർ, സി.സുനിൽകുമാർ, അൽ ജമാൽ നാസർ ,സതീശൻ പോഷക സംഘടന നേതാക്കളായ സി.പി.അബൂബക്കർ , ചന്ദ്രമതി, സുനിൽ കുമാർ നൂഞ്ഞിക്കര , ബാബു എടക്കണ്ടി, സുബൈർ പുൽപറമ്പിൽ, AKM കുട്ടി മപ്രം, കാളൂർ അബൂബക്കർ മാസ്റ്റർ, സി.കെ. അബൂബക്കർ, ലീല രാധാകൃഷ്ണൻ, യു.കെ.അലി പഞ്ചായത്ത് മെമ്പർമാരായ ടി.അയ്യപ്പൻകുട്ടി, പി.ടി.വസന്തകുമാരി പോഷക സംഘടന ബ്ലോക്ക് – മണ്ഡലം നേതാക്കൾ, വാർഡ് – ബൂത്ത് പ്രസിഡണ്ടുമാർ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article