31.8 C
Kerala
Monday, September 14, 2026

ജലമാണ് ജീവൻ 175 വീടുകളിൽ എൻ എസ് എസ് ക്ലോറിനേഷൻ ഡ്രൈവ്

Must read

പുളിക്കൽ:മദീനത്തുൽ ഉലൂം അറബിക് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ എൻ എസ് എസ് ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി “ജലമാണ് ജീവൻ : അമീബിക് മസ്തിഷ്ക ജ്വരം തടയാം” എന്ന തീമിനെ അടിസ്ഥാനമാക്കി ബോധവത്കരണ ക്ലാസ്സും ക്ലോറിനേഷൻ ഡ്രൈവും സംഘടിപ്പിച്ചു.

175 വീടുകളിൽ ചെറുകാവ് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കോളേജ് എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ ഡ്രൈവ് നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ.) ബഷീർ മാഞ്ചേരി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചെറുകാവ് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മുഹമ്മദ് റഹൂഫ് ബോധവൽക്കരണ ക്ലാസ് നയിച്ചു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി മുരളീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യ എ, ഡോ മുഹമ്മദ് ബഷീർ സി കെ, ഡോ. മുനീർ മദനി, പ്രൊഫ. ഇബ്രാഹിം പികെ , ഡോ. നിഷാദ് അലി വി, സഈദ പി., മുസബ്ബഹ് സി, അഹ്സൻ ജവാദ് എന്നിവർ പങ്കെടുത്തു, മുഹമ്മദ് ജസീം, അൻഷിദ്, ഹിഷാം, നിയ, സന, ഷിബില എന്നിവർ ക്ലോറിനേഷൻ ഡ്രൈവിന് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article