23.8 C
Kerala
Thursday, April 30, 2026

പെൻഷൻ കൂലിയല്ല ആത്മാഭിമാനമാണ് കെ എസ് കെ ടി യു എടവണ്ണപ്പാറയിൽ ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു

Must read

വാഴക്കാട് : “പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല

യാഥാർത്ഥ്യമാണ്‌” എന്ന പ്രമേയത്തിലൂന്നി എടവണ്ണപ്പാറയിൽ ക്ഷേമപെൻഷൻ വാങ്ങുന്ന വരെയും ലൈഫ് ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ച് ആത്മാഭിമാന സദസ് സംഘടിപ്പിച്ചു.പെൻഷൻ കൂലിയല്ല ആത്മാഭിമാനമാണ് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ വാഴക്കാട്പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വികസനക്ഷേമപ്രവർത്തനങ്ങൾ മാതൃക പരമായി മുന്നോട്ട് കൊണ്ടുപോകുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന് സദസ്സ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു . പരിപാടിയിൽ വി.രാജഗോപാലൻ മാസ്റ്റ്ർ അദ്ധ്യക്ഷനായി.

കെ.എസ് കെ.ടി.യു മലപ്പുറം ജില്ലാ കമ്മറ്റിഅംഗം സി.രാജേഷ് സദസ്സ് ഉദ്ഘാടനംചെയ്തു. എ. നീലകണ്ഠൻ, സി. ഭാസ്കരൻ, സുനിത. പി, ടി.കെ.രാമചന്ദ്രൻ, കെ ശ്രീകാന്ത് എന്നിവർ സംസാരിച്ചു. എ.പി വേലായുധൻ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article