ചീക്കോട്:അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ DYFI നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചീക്കോട് മേഖല കമ്മറ്റി.
ചീക്കോട്, പടിയഞ്ചാൽ പ്രദേശത്തെ പഞ്ചായത്ത് കുളങ്ങളും, കിണറുകളും ക്ലോറിനേഷനുകൾ നടത്തി പ്രതിരോധ പ്രവർത്തനങൾക്ക് തുടക്കമിട്ടു.
ക്യാമ്പയിൻ ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് ട്രഷറര്‍ സ:അഷ്‌റഫ് കൊളമ്പലം ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി വിമേഷ് മുണ്ടക്കൽ, ട്രഷറർ അരുൺ ഭാരവാഹികളായ ജാഫർ ശരീഫ്,നിധിൻ,തുടങ്ങിയവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം ചേർന്ന് മേഖലയിലെ ജലശയങ്ങളും കിണറുകളും കോളറിനെറ്റ് ചെയ്യുന്ന പ്രവർത്തനം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.






