24.8 C
Kerala
Thursday, April 30, 2026

കൊണ്ടോട്ടി എ ഇ ഒ ഓഫീസിലേക്ക് കെഎസ്ടിഎ അധ്യാപക മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Must read

കൊണ്ടോട്ടി :കേന്ദ്ര ഗവൺമെൻ്റ് കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക , ടെറ്റ് – അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തുക തുടങ്ങി ഒമ്പതിന ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കെ എസ് ടി എ സംസ്ഥാനവ്യാപകമായി നടത്തുന്ന ഉപജില്ല – ജില്ല വിദ്യാഭ്യാസ ഒഫീസ് ധർണ്ണയുടെ ഭാഗമായി കൊണ്ടോട്ടി എ ഇ ഒ ഓഫീസിലേയ്ക്കുള്ള മാർച്ചും ധർണ്ണയും സംസ്ഥാന കമ്മറ്റി അംഗം സി ഷക്കീല ഉദ്ഘാടനം ചെയ്തു.

ഉപജില്ല വൈസ് പ്രസിഡൻ്റ് കെ ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം വി ബിന്ദു, ടി വി ഗോപാല കൃഷ്ണൻ, വി നിഷാദ് പ്രസംഗിച്ചു. ഉപജില്ല സെക്രട്ടറി സി എം സലീം സ്വാഗതവും ഉപജില്ല ജോയൻ്റ് സെക്രട്ടറി കെ കൃഷ്ണൻ നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article