പുളിക്കൽ/ കൊണ്ടോട്ടി: യുദ്ധങ്ങളും കലാപങ്ങളും മാനവികതക്ക് തീരാകളങ്കം ചാർത്തുമ്പോഴും സാഹിത്യ ഗവേഷണത്തിലും സർഗാത്മക രചനയിലും നൂതന പ്രവണതകൾ ഉടലെടുക്കാൻ സഹായകരമാവുമെന്ന വിലയിരുത്തലോടെ പുളിക്കൽ മദീന്നതുൽ ഉലൂം അറബിക് കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന് ഉജ്ജ്വല സമാപനം.രണ്ട് വേദികളിലായി 15 സെഷനുകളിൽ 90 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കേരള സ്റ്റേറ്റ് ഹയർ എജ്യൂക്കേഷൻ കൗൺസിൽ, കോഴിക്കോട് സർവ്വകലാശാല, നിലമ്പൂർ അമൽ കോളേജ് അറബി വിഭാഗങ്ങളുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറിന്റെ സമാപന സമ്മേളനം കോഴിക്കോട് സർവകലാശാല മുൻ രജിസ്ട്രാറും അറബി വിഭാഗം മേധാവിയുമായ പ്രൊഫ: ഡോ.: ടി എ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.അറബി വിഭാഗം മേധാവി ഡോ: മുനീർ മദനി അധ്യക്ഷത വഹിച്ചു. കോഴിക്കോട് സർവ്വകലാശാല പ്രസിദ്ധീകരിക്കുന്ന കാലിക്കൂത്ത് റിസർച്ച് ജേണൽ ചീഫ് എഡിറ്റർ ഡോ: ഇ അബ്ദുൽ മജീദ് മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഒലിവിന്റെ രോദനം എന്ന ശീർഷകത്തിൽ ഒമ്പതാമത്തെ അറബി കവിതാ സമാഹാരം പുറത്തിറക്കിയ പ്രമുഖ അറബി എഴുത്തുകാരൻ പ്രൊഫ. എം അബ്ദുല്ല സുല്ലമിയെ നിലമ്പൂർ അമൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ: കെ പി മുഹമ്മദ് ബഷീർ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ: ബഷീർ മാഞ്ചേരി, ഗവേഷണ കേന്ദ്രം കോഡിനേറ്റർ ഡോ: സി.എം സാബിർ നവാസ്, അമൽ കോളേജ് അറബി വിഭാഗം മേധാവി ഡോ: സി എച്ച് അലി ജാഫർ, നാക് കോർഡിനേറ്റർ ഡോ: ടിപി മുഹ്‌ത്തസിം ബില്ല, പോഗ്രാം കോർഡിനേറ്റർ ഡോ: നിഷാദലി വി, കാസറഗോഡ് കുണിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് സൈക്കോളജി വിഭാഗം മേധാവി റഷീഖ് റയ്ഹാൻ, മുട്ടിൽ ഡബ്ലു എം ഓ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: എ മുഹമ്മദ് സഈദ്, പ്രൊഫ. ഡോ.കെ ഷെയ്ഖ് മുഹമ്മദ്,ഡോ: കെ മുഹമ്മദ് അമാൻ, ഡോ: സൈഫുദ്ദീൻ ബഷീർ, ഡോ: ഫായിസുദ്ദീൻ, ഹഫ്‌സത്ത് ഉടുമ്പ്ര, അഹമ്മദ് ബഷീർ ടി, റഹീബ് തോട്ടത്തിൽ, ഇ പി അബ്ദുസമദ്, നവാസ് കൊലത്തിക്കൽ, റമീസ് പി കെ പ്രസംഗിച്ചു.ഡോ: പി സമീർ മോൻ, ഹാസിൽ മുട്ടിൽ, പി കെ സെയ്തു മുഹമ്മദ്, മുഹമ്മദലി പി ഐ, ജസീൽ കൊടിയത്തൂർ, റജുവാ വി പി, ഷമീമ സി പി, സിമി കെ, അജ്മൽ കെ,സിബിൻ ഇജാസ്,സഹൽ മൂസ, ആയിഷ പി കെ, ഫാത്തിമ ഫഹമി, ശൈഖ് അൽ അമീൻ, ഹനിയ സുബൈർ, മുബാറക് വി, ഫാമിദ ഫാത്തിമ, ഫിദ മൂഹമ്മദ് കെ കെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.




