27.8 C
Kerala
Thursday, April 30, 2026

മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം: മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻ്ററി സ്കൂളിന് ഇരട്ടി മധുരം

Must read

സംസ്ഥാനത്തെ മികച്ച സ്കൂൾ പച്ചത്തുരുത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്കൂളികളിലെ മികച്ച ജൈവ ഉദ്യാനത്തിന് പുരസ്‌കാരം ലഭിച്ചതിനൊപ്പം, പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച വ്യക്തികൾക്കുള്ള പുരസ്കാരവും സ്കൂൾ അധ്യാപകൻ ഹാമിദലി മാസ്റ്റർ അർഹനായി.

പുരസ്കാര വിതരണം ചൊവ്വാഴ്ച(16.09.2025) തിരുവനന്തപുരത്തു നടത്തുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍.സീമ അറിയിച്ചു.
വൈകന്നേരം 6 മണിക്ക് വഴുതക്കാടുള്ള ടാഗോര്‍ തിയേറ്ററിലാണ് പരിപാടി.

ചടങ്ങ് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബഹു.തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി.രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഹു. മന്ത്രിമാരായ ശ്രീ.കെ.എന്‍.ബാലഗോപാല്‍, ശ്രീ.വി.ശിവന്‍കുട്ടി, ശ്രീ.ജി.ആര്‍.അനില്‍, ജന പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്കൂൾ പ്രിൻസിപ്പാൾ
അഹമ്മദ് സവാദ് എം, ഹെഡ്മാസ്റ്റർ
ശശികുമാർ കോഴിശ്ശേരി
PTA പ്രസിഡൻ്റ്
സക്കരിയ എം,SMC ചെയർമാൻ
ഖലീൽ പി എന്നിവർ തിരുവനന്തപുരത്ത് നടക്കുന്ന പുരസ്കാര ചടങ്ങിൽ പങ്കെടുക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article