24.8 C
Kerala
Thursday, April 30, 2026

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്; ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ന് സുവർണ്ണ നേട്ടം

Must read

കോഴിക്കോട് : എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ രണ്ട് മെഡലുകൾ കരസ്ഥമാക്കി .

സബ് ജൂനിയർ മിക്സഡ് വിഭാഗത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചെത്തിയ ടീമിനെ പരാജയപ്പെടുത്തിയാണ് സുവർണ്ണ നേട്ടം കരസ്ഥമാക്കിയത് .

സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കി .

ഈ വിഭാഗത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചെത്തിയ ടീമിനെയാണ് പരാജയപ്പെടുത്തിയത് . കായികാധ്യാപകൻ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ പരിശീലകൻ സൽമാനുൽ ഫാരിസിന്റെയും

സഹപരിശീലകൻ

മിത്രജിന്റെയും കീഴിലാണ് ടീമുകൾ പരിശീലനം നേടിയത്.

വിജയികളെ മാനേജ്മെന്റ് ,പി ടി എ കമ്മിറ്റി,സ്റ്റാഫ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു .

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article