തടത്തിൽ പറമ്പ് :സമഗ്ര ശിക്ഷ കേരള, സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവാഴിച്ചുകൊണ്ട് കൊണ്ടോട്ടി BRC ക്ക് കീഴിലെ തടത്തിൽ പറമ്പ് GLP സ്കൂളിൽ നിർമിച്ച pre -പ്രൈമറി വർണ്ണ കൂടാരം ശ്രീ. ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്യ്തു.സമഗ്ര ശിക്ഷ കേരള മലപ്പുറം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ സലിം പദ്ധതി വിശദീകരണം നടത്തി.

കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി നിദാ ഷഹീർ അധ്യക്ഷയായ ചടങ്ങിൽ, പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം മുഹമ്മദ് മാസ്റ്റർ, പുളിക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹറ ചേലാട്ട്, വാർഡ് മെമ്പർ കെ കുട്ടിയാലി, എച്ച് എം സന്തോഷ് കുമാർ അക്കരെതൊടി, പിടിഎ പ്രസിഡന്റ് അബ്ദുൽ ഗഫൂർ കെ സി, എസ് എം സി ചെയർമാൻ മുഹമ്മദ് അഷ്റഫ് കെ ടി, കൊണ്ടോട്ടി ബിപിസി അനീഷ് കുമാർ എം എന്നിവർ സംസാരിച്ചു





