മൊറയൂർ: സമഗ്ര ശിക്ഷാ കേരള,സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് കൊണ്ടോട്ടി BRC ക്ക് കീഴിലെ അരിമ്പ്ര GMUP സ്കൂളിൽ നിർമിച്ച പ്രീ- പ്രൈമറി വർണ്ണകൂടാരം ശ്രീ പി. ഉബൈദുള്ള എം. എൽ. എ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിലെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുന്ന13 പ്രവർത്തന ഇടങ്ങളോടുകൂടിയ വർണ്ണ കൂടാരം, ശാസ്ത്രീയ പ്രീ സ്കൂൾ വിദ്യാഭ്യാസം അയവുള്ളതും പ്രാദേശിക പ്രസക്തവും,പഞ്ചേന്ദ്രിയാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാണ്. പഠനം ക്ലാസ് മുറിക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്താതെ ക്ലാസ് മുറികളുടെ അകവും പുറവും കുട്ടികൾക്ക് സമൃദ്ധമായ അനുഭവങ്ങൾ ലഭ്യമാക്കുന്ന വിവിധ ഇടങ്ങളാണ് വർണ്ണ കൂടാരത്തിൽ ഒരുക്കിയിട്ടുള്ളത്. സമഗ്ര ശിക്ഷ കേരള മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി. PTA പ്രസിഡന്റ് ഇബ്രാഹിം എൻ. കെ ആധ്യക്ഷനായ ചടങ്ങിൽ,മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനീറപൊറ്റമ്മൽ, വൈസ് പ്രസിഡന്റ് ജലീൽ മുണ്ടോടൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അയിഷാബി ടീച്ചർ, വാർഡ് മെമ്പർമാരായ എ. പി ഇബ്രാഹിം, ഇ.ആലിപ്പ, നവാസ്. എ കെ, ഹസ്സൻ പറമ്പാടൻ, SMC ചെയർമാൻ ഫഹദ് എൻ കെ, BRC ട്രൈനർ മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ കെ സി മൊയ്‌ദീൻ കുട്ടി സ്വാഗതവും, പ്രോഗ്രാം കൺവീനർ ഹംസ മാസ്റ്റർ ചടങ്ങിന് നന്ദിയും അറിയിച്ചു




