കൊട്ടപ്പുറം : സമഗ്ര ശിക്ഷാ കേരള,സ്റ്റാർസ് പദ്ധതി പ്രകാരം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ 1.54 കോടി രൂപ ചിലവഴിച്ച് സ്ഥാപിച്ച 28 ക്രിയേറ്റീവ് കോർണറുകളുടെ സമർപ്പണവും ,സമഗ്ര ശിക്ഷാ കേരളയുടെ 10 ലക്ഷം രൂപയും പുളിക്കൽ ഗ്രാമപഞ്ചായത്ത് നൽകിയ 5 ലക്ഷം രൂപയും ചേർന്ന് ചിലവഴിച്ചുകൊണ്ട് കൊണ്ടോട്ടി ബി ആർ സി ക്ക് കീഴിലെ ജി എൽ പി എസ് തടത്തിൽപറമ്പ സ്കൂളിൽ നിർമിച്ച പ്രീ- പ്രൈമറി വർണ്ണകൂടാരത്തിൻ്റെയും ഉദ്ഘാടനം ശ്രീ ടിവി ഇബ്രാഹിം എം. എൽ. എ ചെയ്തു.

വിദ്യാഭ്യാസത്തിൻ്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്നായ
അറിവും ജീവിതനൈപുണികളും മനോഭാവങ്ങളും വ്യക്തിയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ, അറിവ് നിർമ്മാണ പ്രക്രിയ രസകരവും ക്രിയാത്മകവുമായി കുട്ടികൾക്ക് അനുഭവപ്പെടുത്തുന്നതിനായി വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ സ്വാഭാവികമായി ഉൾചേർത്ത് യുപി വിഭാഗം കുട്ടികൾക്ക് ആവിഷ്കരിക്കുന്ന നൂതന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ.കേരളത്തിലെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുന്ന
13 പ്രവർത്തന ഇടങ്ങളോടുകൂടിയ വർണ്ണ കൂടാരം, ശാസ്ത്രീയ പ്രീ സ്കൂൾ വിദ്യാഭ്യാസം അയവുള്ളതും പ്രാദേശിക പ്രസക്തവും,പഞ്ചേന്ദ്രിയാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാണ്.

പഠനം ക്ലാസ് മുറിക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്താതെ ക്ലാസ് മുറികളുടെ അകവും പുറവും കുട്ടികൾക്ക് സമൃദ്ധമായ അനുഭവങ്ങൾ ലഭ്യമാക്കുന്ന വിവിധ ഇടങ്ങളാണ് വർണ്ണ കൂടാരത്തിൽ ഒരുക്കിയിട്ടുള്ളത്.
സമഗ്ര ശിക്ഷ കേരള മലപ്പുറം ജില്ലാ പ്രോജക്ട് കോഡിനേറ്റർ ടി അബ്ദു സലീം സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ നിതാ സഹീർ അധ്യക്ഷനായി. പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ബിന്ദു,വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെപി മുജീബ്റഹ്മാൻ,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി സുഹറ ചേലാട്ട്,മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി,വാർഡ് കൗൺസിലർ അബീന പുതിയറക്കൽ,പുളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കൈപ്പങ്ങൽ അഹമ്മദ്,കെ കെ കുട്ടിയാലി,പി ടി ഹിബത്തുള്ള,
മലപ്പുറം ഡിഡിഇ റഫീഖ്, ജില്ലാ പോഗ്രാം ഓഫീസർ മഹേഷ് എംഡി,ഡോ. എം വിനയകുമാർ,യാങ്സ്റ്റി ടീച്ചർ, ജി എൽ പി സ്കൂൾ പ്രധാനധ്യാപകൻ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.പിടിഎ പ്രസിഡണ്ട്മാർ,എസ്എംസി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ അനീഷ്കുമാർ എം നന്ദി അറിയിച്ചു.




