23.8 C
Kerala
Thursday, April 30, 2026

വെല്ലുവിളികളെ ഇച്ഛാശക്തിയോടെ നേരിട്ട്തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ റംലയെ ആദരിച്ചു

Must read

കൊണ്ടോട്ടി :ജന്മനാ ചലന ശേഷി ഇല്ലാതിരുന്നത് ഒരിക്കലും കുറവായി കാണാതെ പ്ലസ് ടു തരം തുല്യത പരീക്ഷയില്‍ ഉന്നത വിജയം നേടിയ നെയിരിപ്പ് മില്ലും പടി സ്വദേശിനിയായ

കൊണ്ടോട്ടി പാലിയേറ്റീവ് വിദ്യാർത്ഥി റംല.പി.ടിക്ക് സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് (SIP) ഉപഹാരം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ നൽകി ആദരിച്ചു.ജീവിത സാഹചര്യങ്ങൾ വെല്ലുവിളി ഉയർത്തുമ്പോഴും മനക്കരുത്ത് കൊണ്ട് അതെല്ലാം അതിജീവിച്ചാണ് റംല ഇന്ന് ഉന്നത വിജയം നേടിയത്. നേരത്തെ പത്താം ക്ലാസ് തുല്യതാ പരീക്ഷയിലും ഉന്നത വിജയം കാരസ്തമാക്കിയിരുന്നു.8 വർഷമായി കൊണ്ടോട്ടി പാലിയേറ്റിവ് വിദ്യാർത്ഥിനി ആണ് റംല. ഒരാളുടെ പരസഹായം ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത ഇവർക്ക് കൂടെയുള്ള സഹപാഠികളും ,വീട്ടുകരുമാണ് എന്നും തുണയായി കൂട്ടിനുള്ളത്.പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ വിജയം നമ്മളെ തേടിയെത്തുമെന്ന് റംല സ്വീകരണത്തിനിടയിൽ പറഞ്ഞു.പാലിയേറ്റീവ് അദ്ധ്യാപിക സാബിറ മുണ്ടപ്പലം ,അൻഷദ് മംഗലശ്ശേരി ,സഫവാൻ കോടങ്ങാട് എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article